ജീവിതം

'അനുഭവിച്ചാലേ പഠിക്കൂ'; ഉപദ്രവിച്ച ആളെ 'കണ്ടം വഴി ഓടിച്ച്' കാട്ടാന ( വീഡിയോ)  

സമകാലിക മലയാളം ഡെസ്ക്

മനുഷ്യരുടെ കടന്നുകയറ്റം മൂലം ജനവാസകേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. മൃഗങ്ങളുടെ ആവാസവ്യവസ്ഥയില്‍ മനുഷ്യന്‍ അതിക്രമിച്ച് കടന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആവാസവ്യവസ്ഥ ചുരുങ്ങിയത് കാരണം ആന ഉള്‍പ്പെടെയുളള  വന്യമൃഗങ്ങള്‍ കാട്ടിനോട് ചേര്‍ന്നുളള ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അത്തരത്തില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ ആനയെ ഉപദ്രവിക്കുന്നതിന്റെയും ഉപദ്രവിച്ചയാളുടെ പിന്നാലെ ആന ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

പാടത്തിന്റെ വരമ്പിലൂടെ ഓടുകയാണ് ആന. ഉപദ്രവിക്കാനായി ഇതിന്റെ പിന്നാലെ ഒരാള്‍ ഓടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.കയ്യില്‍ ഇരിക്കുന്ന വസ്തു തുടര്‍ച്ചയായി ആനയുടെ പുറത്ത് വലിച്ചെറിയുന്നുണ്ട്. തുടര്‍ന്ന് പിന്തിരിഞ്ഞ് ഓടുന്ന ആളെ ലക്ഷ്യമാക്കി ആന കുതിക്കുന്നതാണ് ദൃശ്യങ്ങളില്‍ അവസാനം. 

ഉപദ്രവിച്ചയാള്‍ ഓടുന്ന വഴിയേ തന്നെയാണ് ആനയും പിന്നാലെ പോകുന്നത്. ആനയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെടുന്നത്. ആനയെ പേടിച്ച് ജീവനും കൊണ്ട് ഓടുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി