ജീവിതം

'ഇത് തുവര പരിപ്പ്, അത് ഉഴുന്നു പരിപ്പ്'- വിവാഹിതനാകാൻ പോകുന്ന മകനോട് അമ്മ; പോസ്റ്റ് വൈറൽ

സമകാലിക മലയാളം ഡെസ്ക്

വിവാഹം എന്നത് ഓരോ വ്യക്തിയുടേയും ജീവിതത്തിലെ വഴിത്തിരിവാണ്. ഇവിടെയിതാ ഒരു അമ്മ തന്റെ മകന് വേണ്ടി തയ്യാറാക്കിയ പലചരക്ക് സാധനത്തിന്റെ പട്ടിക ശ്രദ്ധേയമാകുകയാണ്. മകൻ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി അമ്മ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ വേണ്ടി എടുത്ത സൂത്രപ്പണിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയത്. 

കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ പലതരം പരിപ്പുകൾ എങ്ങനെ തിരിച്ചറിയും. അതിനുള്ള വഴിയാണ് ഈ അമ്മ കണ്ടെത്തിയിരിക്കുന്നത്. പരിപ്പുകളുടെ പലതരം സാമ്പിളുകൾ ചെറിയ കവറുകളിലാക്കി ഒരു ഡയറിയുടെ താളിൽ ഒട്ടിച്ചിരിക്കുന്നു. മാത്രമല്ല ഓരോന്നിനും താഴെ അവയുടെ പേരും  എഴുതിയിട്ടുണ്ട്.

ദിപൻശു കബ്ര എന്ന ഐപിഎസ് ഓഫീസറാണ് ഈ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'അടുത്ത് വിവാഹിതനാകാൻ പോകുന്ന മകന് വേണ്ടി ഒരു അമ്മ തയ്യാറാക്കിയത് ' എന്ന രസകരമായ ക്യാപ്ഷനും അദ്ദേഹം നൽകിയിട്ടുണ്ട്. 

ധാരാളം പേർ പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. നല്ല പരിശീലനമെന്നാണ് മിക്കവരുടെയും കമന്റ്. ലിംഗഭേദമില്ലാതെ എല്ലാവർക്കും പറ്റിയ പാഠമെന്നും ചിലർ വിശേഷിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്