ജീവിതം

പുസ്തകത്തിലുള്ളതിനെ കയ്യിലെടുത്ത് നേരെ തലയിലേക്ക്;  ഇവന്‍ ചിറ്റി റോബോട്ടിന്റെ അനിയന്‍ തന്നെ; വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ഠിക്കാനുള്ളത് ഓര്‍മിച്ചുവെക്കാന്‍ നമ്മള്‍ പല പൊടിക്കൈകളും തേടാറുണ്ട്. എന്നാല്‍ ഇതുപോലെ ഒരു പഠനം നമ്മള്‍ ആദ്യമായിട്ടാവും കാണുന്നത്. യെന്തിരനിലെ ചിറ്റിയെ പോലെ പഠിക്കാനുള്ളതിനെ വളരെ എളുപ്പത്തില്‍ തലയിലെത്തിക്കുകയാണ് ഈ വിരുതന്‍. ചെറിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വിഡിയോ ആണ് വൈറലാവുന്നത്.

കൂട്ടുകാര്‍ക്കൊപ്പം ക്ലാസില്‍ ഇരുന്ന് പഠിക്കുകയാണ് കുട്ടി. ബാക്കി കുട്ടികള്‍ വായിച്ച് പഠിക്കുമ്പോള്‍ ബുക്കിലെഴുതിയിരിക്കുന്നതിനെ നേരിട്ട് തലയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുട്ടി. ഇവന്‍ ബുക്കിന്റെ ഓരോ പേജും മറിച്ച് പഠിക്കാനുള്ളതിനെ കൈയിലാക്കി നേരെ തലയിലേക്ക് കൊണ്ടുപോവുകയാണ്. വളരെ സൂഷ്മതയോടെയാണ് കുഞ്ഞിന്റെ പ്രവൃത്തി. എന്തായാലും രസകരമായ വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇവന്‍ ചിറ്റി റോബോട്ടിനെ പോലെയാണെന്നാണ് പലരുടേയും കമന്റ്.

ഐഎഎസ് ഓഫിസറായ അവനീഷ് ശരണാണ് വിഡിയോ പങ്കുവെച്ചതോടെയാണ് വൈറലായത്. ചൈനയിലെ ഗുയ്‌സോയില്‍ നിന്നുള്ളതാണ് വിഡിയോ എന്നാണ് പറയുന്നത്. കുട്ടിയുടെ ടീച്ചര്‍ തന്നെയാണ് വിഡിയോ പകര്‍ത്തിയത്. ഡിക്‌റ്റേഷന് തൊട്ടു മുന്‍പായിരുന്നു കുട്ടിയുടെ വ്യത്യസ്തമായ പഠനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി