ജീവിതം

പൂച്ചയെ രക്ഷിക്കുന്നതിനിടെ കിണറ്റില്‍ വീണു; വൃദ്ധനെ കരയ്ക്ക് കയറ്റിയത് നായകള്‍!

സമകാലിക മലയാളം ഡെസ്ക്

പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവെ കിണറ്റില്‍ വീണ വൃദ്ധനെ രക്ഷിച്ചത് അദ്ദേഹത്തിന്റെ നായകള്‍! ചെന്നൈയിലാണ് സംഭവം നടന്നത്.  പി എന്‍ ടയേഴ്‌സ് എന്ന 80കാരനാണ് നായകളുടെ അവസരോചിത ഇടപെടല്‍ കാരണം രക്ഷപ്പെട്ടത്. 

അമിഞ്ഞിക്കരൈയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ഗ്രൗണ്ട് ഫ്‌ലോറില്‍ താമസിക്കുന്ന ടയേഴ്‌സിന് നിരവധി വളര്‍ത്തു മൃഗങ്ങളുണ്ട്. പൂച്ചകളും പട്ടികളുമാണ് ഇതില്‍ പ്രധാനം. 

ബുധനാഴ്ച പൂച്ച കിണറ്റില്‍ വീഴുകയായിരുന്നു. കരച്ചില്‍ കേട്ട് എത്തിയ ടയേഴ്‌സ് രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു. റോപ്പ് താഴേക്കിട്ട് രക്ഷപ്പെടുത്താനായിരുന്നു ശ്രമം. ഇതിനിടെ കാല്‍വഴുതി ടയേഴ്‌സ് കിണറ്റിലേക്ക് വീണു. 

ശബ്ദം കേട്ട് ഓടിയെത്തിയ നായകള്‍ ഉച്ചത്തില്‍ കുരച്ച് ബഹളമുണ്ടാക്കി. നായകളില്‍ ഒരെണ്ണം മുകളിലത്തെ അപ്പാര്‍ട്ടമെന്റില്‍ എത്തി ടയേഴ്‌സിന്റെ മകനെ താഴേക്കിറക്കി കൊണ്ടുവന്നു. പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തി ടയേഴ്‌സിനെ രക്ഷിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും