ജീവിതം

2020ലെ ആദ്യ സൂര്യ​ഗ്രഹണം ഈ മാസം 21ന്; കേരളത്തിൽ ഭാഗികമായി ദൃശ്യമാവും

സമകാലിക മലയാളം ഡെസ്ക്

വർഷത്തെ ആദ്യ സൂര്യ​ഗ്രഹണം ഈ മാസം 21ന് നടക്കും. വ്യത്യസ്ത തോതിൽ ഇന്ത്യയിൽ മുഴുവൻ ഈ ​ഗ്രഹണം ദൃശ്യമാകും. കേരളം ഉൾപ്പെടെ  സംസ്ഥാനങ്ങളിൽ  ഭാഗിക ഗ്രഹണമായിരിക്കും.  രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ വലയ ഗ്രഹണമായിരിക്കും അനുഭവപ്പെടുക. രാ​വി​ലെ 9.15 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.04 വ​രെ​യാ​ണ് സൂ​ര്യ​ഗ്ര​ഹ​ണം.

കേരളത്തിൽ  തിരുവനന്തപുരത്ത് രാവിലെ 10.15 നാണ് ഗ്രഹണം ആരംഭിക്കുക. 11.40ന് പാരമ്യതയിലെത്തി 1.15ന് അവസാനിക്കും. തൃശൂരിൽ രാവിലെ 10:10 ന് തുടങ്ങി 11:39ന് ഏറ്റവും ശക്തമാകുകയും ഉച്ചക്ക് 1:19ന് അവസാനിക്കുകയും ചെയ്യും. കാസർകോട് രാവിലെ 10.05ന് ഗ്രഹണം ആരംഭിക്കും. 11.37ന് പാരമ്യതയിലെത്തും. 1.21 ന് അവസാനിക്കും.

കഴിഞ്ഞ വർഷം ഡിസംബർ 26നായിരുന്നു ലോകത്ത് അവസാനമായി വലയ സൂര്യഗ്രഹണം ദൃശ്യമായത്. കേരളത്തിൽ ഇനിയൊരു സൂര്യഗ്രഹണം ദൃശ്യമാകുക 2022 ഒക്ടോബർ 25നായിരിക്കും. അതും ഭാഗിക ഗ്രഹണമായാണ് അനുഭവപ്പെടുക.

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന സന്ദർഭങ്ങളുണ്ട്. ഇത്തരത്തിൽ നേർരേഖപാതയിൽ വരുമ്പോൾ സൂര്യനെ ചന്ദ്രൻ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കും. ഇതാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് ചന്ദ്രൻ കൂടുതൽ അകന്ന് നിൽക്കുന്ന സമയമാണെങ്കിൽ ചന്ദ്രനും സൂര്യനും നേർരേഖയിൽ വന്നാലും സൂര്യബിംബം പൂർണമായി മറക്കപ്പെടില്ല. ഇതാണ് വലയ സൂര്യഗ്രഹണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി