ജീവിതം

17 അടി നീളമുളള അനക്കോണ്ടയുടെ വാലില്‍ പിടിച്ചുവലിക്കുന്ന ബോട്ടു യാത്രികന്‍; നടുക്കുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

അനക്കോണ്ട എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടാത്തവര്‍ ചുരുക്കമായിരിക്കും. അനക്കോണ്ട എന്ന ഹോളിവുഡ് ചിത്രമാണ് കുറെയൊക്കെ സ്വാധീനിച്ചത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുളള അനക്കോണ്ടയുടെ ഒരു ദൃശ്യം കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ.

2014 സെപ്റ്റംബറില്‍ ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ബ്രസീലില്‍ ബോട്ട് സവാരി നടത്തുകയാണ് മൂന്നുപേര്‍. ഈസമയത്ത് ശ്രദ്ധയില്‍പ്പെട്ട അനക്കോണ്ടയുടെ വാലില്‍ പിടിച്ച് വലിക്കുകയാണ് ഒരു യാത്രികന്‍. അവസാനം യാത്രികന്റെ പിടിവിട്ട് പാമ്പ് വെളളത്തിലൂടെ അതിവേഗം പായുന്നതാണ് വീഡിയോയില്‍ ഉളളത്.

17 അടി നീളമുളള ഉഗ്രന്‍ അനക്കോണ്ടയാണ് വീഡിയോയില്‍ ഉളളത്. ഇതിന്റെ വീഡിയോ മൂന്ന് ദിവസം മുന്‍പ് ട്വിറ്ററിലാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി