ജീവിതം

ജീവന്‍ പണയം വച്ച് സാഹസികത; കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്തി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: വലിയൊരു കിണറ്റില്‍ അകപ്പെട്ട പുള്ളിപ്പുലിയെ ഒരുകൂട്ടം വനപാലകര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുന്ന വീഡിയോ വൈറല്‍. മധ്യപ്രദേശിലെ ശിവപുരിയിലാണ് നാടകീയമായി പുലിയെ രക്ഷപ്പെടുത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പർവീൺ കസ്‌വാന്‍ ട്വിറ്ററിലൂടെ പങ്കിട്ട വീഡിയോയാണ് ശ്രദ്ധേയമായത്. 

കയറുകൊണ്ട് കെട്ടിയുണ്ടാക്കിയ നീളമുള്ള ഗോവണി വഴിയാണ് സാഹസികമായി പുലിയെ വനപാലകര്‍ രക്ഷപ്പെടുത്തിയത്. ഗോവണിയുടെ മധ്യ ഭാഗത്തായി ചാര്‍പായി (കിടക്ക) കെട്ടിയുണ്ടാക്കിയതിലാണ് പുലി സുരക്ഷിതനായി നില്‍ക്കുന്നത്. ഗോവണിയുടെ അറ്റം പിടിച്ച് കരയിലേക്ക് വലിച്ചടുപ്പിച്ചാണ് വനപാലകര്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. കരയ്ക്കടുത്ത് പുലി എത്തിയയുടനെ തന്നെ ഗോവണിയുടെ പിടിത്തംവിട്ട് വനപാലകര്‍ മാറിപ്പോകുന്നതും വീഡിയോയില്‍ കാണാം. 

മികച്ച ചാതുര്യം എന്ന അടിക്കുറിപ്പോടെയാണ് പർവീൺ കസ്‌വാന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. കിണറ്റില്‍ വീണ പുലിയെ കൃത്യ സമയത്ത് രക്ഷപ്പെടുത്താന്‍ സാധിച്ചതായും പുലി രക്ഷാപ്രവര്‍ത്തകര്‍ക്ക് നേരെ പല തവണ ആക്രമണം നടത്താന്‍ ശ്രമിച്ചതായും അദ്ദേഹം കുറിച്ചു. എതായാലും വീഡിയോ നിരവധി പേരാണ് പങ്കിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി