ജീവിതം

കോവിഡ് യാത്ര മുടക്കി, വീടിനുള്ളില്‍ അവധിക്കാലം ആഘോഷിച്ച് ദമ്പതികള്‍; വിഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

53ാം വിവാഹ വാര്‍ഷികം ആഘോഷമാക്കാനുള്ള തീരുമാനത്തിലായിരുന്നു ഓസ്‌ട്രേലിയന്‍ ദമ്പതികളായ നോര്‍മയും ഡവെ ട്രില്ലും. പസഫിക് ഐലന്‍ഡിലേക്ക് പത്ത് ദിവസത്തെ യാത്രയാണ് ഇതിനായി ഇവര്‍ തെരഞ്ഞെടുത്തത്. എന്നാല്‍ കൊറോണ വൈറസ് ഇവരുടെ സ്വപ്‌നങ്ങളെല്ലാം തകര്‍ത്തു. അപ്രതീക്ഷ രോഗവ്യാപനത്തെ തുടര്‍ന്ന് ഇവരുടെ യാത്ര ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ വിവാഹവാര്‍ഷികം ദമ്പതികള്‍ കളറായി തന്നെ ആഘോഷിച്ചു. ആഗ്രഹം പോലെ ഒരു വെറൈറ്റി കപ്പല്‍ യാത്രയൊക്കെ നടത്തി. പക്ഷേ ആഘോഷം വീടിനുള്ളിലിരുന്നായിരുന്നു എന്നു മാത്രം. 

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് നോര്‍മയുടേയും ട്രില്ലിന്റേയും കൊറോണ സ്‌പെഷ്യല്‍ കപ്പല്‍ യാത്ര. വൈഡ് സ്‌ക്രീനിലുള്ള ടിവിയില്‍ കടലിന്റെ രംഗങ്ങള്‍കണ്ടുകൊണ്ട് കയ്യില്‍  വൈന്‍ ഗ്ലാസുമായി ഇരിക്കുകയാണ് 74 കാരായ ദമ്പതികള്‍. കാലുകള്‍ ടിവി സ്റ്റാന്റില്‍ കയറ്റി വെച്ചിരിക്കുകയാണ്. ടവ്വലൊക്കെ പുതിച്ച് ജോളി മൂഡിലാണ് ദമ്പതികള്‍. ഇവരുടെ മകള്‍ ജെയിന്‍ ആണ് മനോഹരമായ വിഡിയോ പുറത്തുവിട്ടത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. 

ദമ്പതികളെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. തങ്ങളുടെ യാത്രയും മുടങ്ങിയെന്നും ഇതുപോലെ ഒരു യാത്ര നടത്തുമെന്നും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്