ജീവിതം

30 ലിറ്റര്‍ വൈന്‍ കുടിച്ചു തീര്‍ത്തു; ആനകള്‍ 'പൂസായി' ഉറങ്ങിപ്പോയി! (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ലോകം കൊറോണ വൈറസിന്റെ ഭീതിയില്‍ അരക്ഷിതാവസ്ഥയിലൂടെ കടന്നു പോകുകയാണ്. വൈറസ് വ്യാപനം ആദ്യമായി തുടങ്ങിയ ചൈന ഈ മഹാമാരിയെ തങ്ങളുടെ രാജ്യത്ത് നിന്ന് തുരത്തിക്കഴിഞ്ഞു. ജന ജീവിതം സാധാരണ നില കൈവരിച്ച അവസ്ഥയിലാണ് ചൈന. 

അതിനിടെ ചൈനയില്‍ നിന്ന് പുറത്ത് വന്ന ഒരു വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. കൊറോണയെ അകറ്റാന്‍ സാമൂഹിക അകലം പാലിച്ച് ജനങ്ങള്‍ നടക്കുമ്പോള്‍ ഒരു സംഘം ആനകള്‍ ചൈനയിലെ ഒരു ഗ്രാമത്തില്‍ അതിക്രമിച്ച് കയറി വൈന്‍ കുടിച്ച് ഫിറ്റായിപ്പോയ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള ഗ്രാമത്തിലാണ് 14ഓളം ആനകളടങ്ങിയ സംഘം അതിക്രമിച്ച് കയറിയത്. ധാന്യങ്ങളും മറ്റും ഭക്ഷിക്കാനായാണ് ഇവ മനുഷ്യവാസമുള്ള ഇടങ്ങളിലേക്ക് എത്തിയത്. 

ഇവിടേക്ക് കയറി വന്ന ആവയ്ക്ക് കിട്ടിയത് വൈനായിരുന്നു. 30 ലിറ്ററോളം വരുന്ന വൈന്‍ ആന സംഘം അടിച്ചു തീര്‍ത്തു. കൂട്ടത്തിലുള്ള രണ്ട് ആനകള്‍ നല്ല ഫിറ്റായി തൊട്ടടുത്തുള്ള തേയില തോട്ടത്തില്‍ ആടിയാടി വീഴുന്നത് വീഡിയോയില്‍ കാണാം. രണ്ടും അവിടെക്കിടന്ന് നല്ല ഉറങ്ങുന്നതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഏതായാലും ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം