ജീവിതം

നടുറോഡിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിനെ രക്ഷിക്കാന്‍ ഗര്‍ഭിണിയുടെ സാഹസം, അരയില്‍ ചുറ്റി; കയ്യടി, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

റോഡിന്റെ നടുവിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിനെ രക്ഷിച്ച് പൂര്‍ണഗര്‍ഭിണിയായ യുവതി. ഇതിന്റെ വീഡിയോ വ്യാപകമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
 
അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു ടോണി റൗച്ച്. അപ്പോഴാണ് ഏകദേശം ആറടിയോളം നീളമുള്ള പാമ്പിനെ റോഡില്‍ കണ്ടത്. എതിര്‍ഭാഗത്തു നിന്നും ഒരുകാര്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി പുറത്തിറങ്ങി പാമ്പിനെ രക്ഷപ്പെടുത്തുകയായിരുന്നു. യുവതി പാമ്പിനെ രക്ഷപ്പെടുത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

'ഇതാണ് യഥാര്‍ഥ അരിസോണന്‍ സ്ത്രീ. ഗര്‍ഭിണിയാണ്. റോഡിനു നടുവില്‍ കണ്ട പാമ്പിനെ തന്റെ ചെരുപ്പ് ഉപയോഗിച്ച് അവള്‍ കയ്യിലെടുക്കുകയാണ്.' -എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്. ഭര്‍ത്താവിനെ കാണിച്ച ശേഷം പാമ്പിനെ സമീപത്തെ കാട്ടിലേക്ക് വിട്ടയച്ചു. 'ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ പാമ്പായിരുന്നു അത്. എന്തുകൊണ്ടോ അതിനെ കൊല്ലാന്‍ തോന്നിയില്ല.'- ടോണി പറയുന്നു. 

നിരവധിപേരാണ് യുവതിയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചത്. അതേസമയം, അവര്‍  കുഞ്ഞിന്റെ ജീവനെ കുറിച്ച് ഓര്‍ക്കണമായിരുന്നു എന്ന വിമര്‍ശനവും ചിലര്‍ ഉന്നയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ