ജീവിതം

'ഇരുണ്ട ലോകത്തിന് പുഞ്ചിരി സമ്മാനിക്കും'- മഞ്ഞു മലയിലൂടെ സ്‌നോ ബോര്‍ഡില്‍ സഞ്ചരിക്കുന്ന നായ; ഹൃദയം കീഴടക്കും വീഡിയോ

സമകാലിക മലയാളം ഡെസ്ക്

നായ്ക്കള്‍ ബുദ്ധിയുള്ള ജീവി വര്‍ഗമാണെന്ന് പറയാറുണ്ട്. കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള അവയുടെ കഴിവ് പലപ്പോഴും നാം കണ്ടിട്ടുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. 

മഞ്ഞു മലയില്‍ സ്‌നോബോര്‍ഡ് ഉപയോഗിച്ച് സഞ്ചരിക്കുന്ന നായയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത്. സൈമണ്‍ ബിആര്‍എഫ്‌സി ഹോപ്കിന്‍സ് എന്ന പ്രൊഫൈലിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തെത്തിയത്. 'ഇന്ന് നിങ്ങള്‍ കാണുന്ന ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്ന്'- എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കിട്ടത്. 

പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച സ്‌നോബോര്‍ഡ് കടിച്ചു കൊണ്ടു വന്ന് മഞ്ഞു മലയുടെ മുകളില്‍ വച്ച് അതില്‍ കയറി താഴേക്ക് സഞ്ചരിക്കുന്ന നായയാണ് വീഡിയോയില്‍. 15 സെക്കന്‍ഡുകളുള്ള വീഡിയോക്ക് താഴെ നിരവധി പേര്‍ കമന്റുമായി എത്തി. ഇരുണ്ട ലോകത്തിന് പുഞ്ചിരി സമ്മാനിക്കാന്‍ ഇവന് സാധിക്കുന്നു എന്ന് ഒരാള്‍ കമന്റ് ചെയ്തു. ക്യൂട്ടെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു