ജീവിതം

കത്തുന്ന തീ അണയ്ക്കാനാണ് ജലം; എന്നാല്‍ വെള്ളം തന്നെ തീയായി മാറിയാലോ! അമ്പരപ്പിക്കുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: കത്തുന്ന തീയിലേക്ക് വെള്ളമൊഴിച്ചാല്‍ അത് കെട്ടുപോകും. എന്നാല്‍ വെള്ളം തന്നെ കത്തിയാലോ. അമ്പരപ്പിക്കുന്ന ഈ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

ലൈറ്റര്‍ കാണിച്ചാല്‍ അടുക്കളയിലെ ടേപില്‍ നിന്ന് വരുന്ന വെള്ളം കത്തുന്ന അത്ഭുതം ചൈനയിലാണ്. വടക്കുകിഴക്കന്‍ ചൈനയിലെ പന്‍ജിനിലുള്ള ഒരു ഗ്രാമത്തിലെ എംഎസ് വെന്‍ എന്നയാളുടെ വീട്ടിലാണ് തീ കാണിച്ചാല്‍ കത്തിപ്പിടിക്കുന്ന വെള്ളമുള്ളത്. അടുക്കളയിലുള്ള ടേപ് വഴി വരുന്ന വെള്ളമാണ് ലൈറ്റര്‍ കാണിച്ചാല്‍ കത്തുന്നത്. 

പൈപ്പ് തുറന്ന് വെള്ളം വരുന്ന സമയത്ത് ഒരു സ്ത്രീ ലൈറ്ററുമായി ചെല്ലുമ്പോള്‍ വെള്ളത്തിന് തീപിടിക്കുന്നതാണ് വീഡിയോയിലുള്ളത്. കഴിഞ്ഞ നാല് വര്‍ഷമായി തങ്ങള്‍ കത്തുന്ന വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് യുവതി പറയുന്നു. 

താത്കാലികമായി നിര്‍മിച്ച ഭൂഗര്‍ഭ ജല വിതരണ സംവിധാനത്തിലെ പിഴവാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്ന് ഇതിന്റെ വാര്‍ത്ത പുറത്തുവിട്ട പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. ഭൂഗര്‍ഭ ജലത്തില്‍ പ്രകൃതി വാതകത്തിന്റെ അംശങ്ങള്‍ കടന്നു വരുന്നതിനെ തുടര്‍ന്നാണ് വിചിത്രമായ ഈ പ്രതിഭാസം ഉണ്ടാകുന്നത. പിന്നാലെ ജില വിതരണം സാധാരണ നിലയില്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ പഠനം നടത്താനുള്ള ഒരുക്കത്തിലാണ് ആധികൃതര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം