ജീവിതം

വെള്ള കടലാമയെ കണ്ടെത്തി, അപൂര്‍വ്വം; വൈറലായി ചിത്രങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

പൂര്‍വ്വമായി മാത്രം കാണുന്ന വെള്ള കടലാമയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൗത്ത് കരോളിന ബീച്ചിലാണ് ആമയെ കണ്ടത്. കടല്‍തീരത്ത് വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ശ്രദ്ധനേടുന്നത്.  

ടൗണ്‍ ഓഫ് കിയാവ ഐലന്റ് എസ് സി എന്ന പേജാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ലിയൂസിസം ഇന്ന ജനിതക വൈകല്യമുള്ള ആമയാണ് ഇതെന്നാണ് കരുതുന്നത്. ഈ പ്രതിഭാസമാണ് ആമയുടെ വെള്ള നിറത്തിന് കാരണം. എന്നാല്‍ ഇത് ആല്‍ബനിസം എന്ന അവസ്ഥയില്‍ നിന്ന് വ്യത്യസ്തമാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആമയെ കടലില്‍ തന്നെ ഉപേക്ഷിച്ചെന്നും ഇവര്‍ പറഞ്ഞു. 

ആല്‍ബനിസം, ലിയൂസിസം തുടങ്ങിയ അവസ്ഥകള്‍ മൂലമുണ്ടാകുന്ന നിറവ്യത്യാസം മൃഗങ്ങള്‍ക്ക് ഇരപിടിയന്മാരില്‍ നിന്നുള്ള അതിജീവനം ദുഷ്‌കരമാക്കും. ആമ വളരെ ക്യൂട്ട് ആണെന്നും ചിത്രങ്ങള്‍ മികച്ചതാണെന്നും കുറിച്ച് നിരവധിപ്പേരാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു