ജീവിതം

'കരുത്തും കരുതലുമാണ് അമ്മ'- ചീറ്റപ്പുലികളുടെ ഭീഷണി ചെറുത്ത് കുഞ്ഞിനെ സംരക്ഷിക്കുന്ന ജിറാഫ്; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

മ്മമാരുടെ സ്‌നേഹവും കരുതലും പോലെ ലോകത്ത് വിശുദ്ധമായ മറ്റെന്തുണ്ട്. മനുഷ്യര്‍ക്ക് മാത്രമല്ല ലോകത്തിലെ സമസ്ത ജീവി വര്‍ഗങ്ങളിലും കരുതലിന്റെ ആ വികാരം കുടികൊള്ളുന്നുണ്ട്. അത്തരമൊരു വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. 

ഒരു അമ്മ ജിറാഫ് തന്റെ കുഞ്ഞിനെ ചീറ്റപ്പുലികളുടെ ഭീഷണിയില്‍ നിന്ന് സംരക്ഷിച്ചു നിര്‍ത്തുന്നതാണ് വീഡിയോ. നാല് ഭാഗത്ത് നിന്നും ആക്രമിക്കാനായി അടുക്കുന്ന ചീറ്റപ്പുലികളെ വിരട്ടി വിട്ടാണ് അമ്മ ജിറാഫ് തന്റെ കുഞ്ഞിനെ ചേര്‍ത്തു നിര്‍ത്തുന്നത്. 

ഇന്ത്യന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പങ്കിട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി.  

'ഒരു അമ്മയ്ക്ക് ഇത്തരത്തിലൊരു ധൈര്യം എവിടെ നിന്ന് ലഭിക്കുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ചീറ്റകളില്‍ നിന്ന് അത് തന്റെ കുഞ്ഞിനെ വിജയകരമായി സംരക്ഷിക്കുന്നു'- വീഡിയോക്കൊപ്പം സുശാന്ത കുറിച്ചു.  

വീഡിയോക്ക് താഴെ ധാരാളം പേര്‍ കുറിപ്പുമായി എത്തി. അമ്മയുടെ സ്‌നേഹത്തോളം കരുത്ത് മറ്റൊന്നിനുമില്ല. അമ്മയെന്നാല്‍ അമ്മ മാത്രമാണ് ഒരാള്‍ കുറിച്ചു. മാതൃത്വത്തിന്റെ കരുത്ത് എല്ലാ ജീവികളിലും ഒരു പോലെ നിലനില്‍ക്കുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി