ജീവിതം

മൈദ ചതിച്ചു, കേക്കുണ്ടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി ഷെഫിന് പറ്റിയ അബദ്ധം; നിരാശയടക്കാന്‍ കഴിയാത്ത വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

കേക്കുണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു കുട്ടിക്കുറുമ്പന്റെ വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ആറ് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ കുട്ടിക്ക് സംഭവിക്കുന്ന ഒരു കൈയ്യബദ്ധം കൂടുതല്‍ പേരെയും നിരാശപ്പെടുത്തി. ഇതിനടകം അറ് ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടുകഴിഞ്ഞത്. 

ഷെഫിന്റെ തൊപ്പിയും വേഷവുമൊക്കെയായി വിഡിയോയ്ക്ക് തയ്യാറായാണ് കുട്ടി കാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്. വിഡിയോ ആരംഭിച്ചതോടെ കേക്കിനുള്ള മൈദ പാത്രത്തിലേക്ക് എടുക്കാനാണ് ശ്രമം. ഇതിനായി മൈദ അളവുപാത്രത്തിലേക്കെടുത്ത് സ്‌റ്റൈലിഷായി പാത്രത്തിലേക്ക് ഇടുമ്പോഴാണ് അപ്രതീക്ഷിതമായി അബദ്ധം സംഭവിച്ചത്. മൈദ പാത്രത്തിലേക്ക് വീഴുന്നതിന് പകരം കുട്ടിയുടെ മുഖത്താണ് വീണത്. പൊടി നേരെ കണ്ണില്‍ പതിച്ചതിന്റെ അസ്വസ്ഥത കുട്ടി പ്രകടിപ്പിക്കുന്നതു വിഡിയോയില്‍ കാണാം. സംഭവം നടന്നപ്പോള്‍ അടുത്തുതന്നെ ഉണ്ടായിരുന്ന കുട്ടിയുടെ അമ്മ അവനെ കാമറയ്ക്ക് മുന്നില്‍ നിന്ന് മാറ്റി മുഖത്തുനിന്ന് പൊടികളയാനായി കൂട്ടികൊണ്ടുപോയി. 

വിഡിയോ കണ്ട ഭൂരിഭാഗം ആളുകളും വിഷമത്തോടെയാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഇത്രയധികം പൊടി ഒന്നിച്ച് കണ്ണില്‍ പതിച്ചാല്‍ അത് എത്രമാത്രം വേദനിക്കുമെന്ന് ചിന്തിക്കാന്‍ കഴിയുന്നില്ലെന്നാണ് പലരും കമന്റ് കുറിച്ചിരിക്കുന്നത്. ഒരു മൂന്ന് വയസുകാരനെ ഇത്തരം കാര്യങ്ങള്‍ ചെയ്യിക്കുന്നതിന് മുമ്പ് കൃത്യമായ പരിശീലനം നല്‍കണം എന്ന് പറയുന്നവരും കമന്റ് ബോക്‌സില്‍ ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു