ജീവിതം

പിരിഞ്ഞിരുന്നത് എട്ട് മാസം; അവശത മറന്ന് അവര്‍ കെട്ടിപ്പിടിച്ച് ചുംബിച്ചു; വൈറലായി സ്‌നേഹ പ്രകടനം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കോവിഡ് കാലത്ത് പലരും ജീവിതത്തില്‍ പല തരത്തിലുള്ള വെല്ലുവിളികളെ നേരിട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരില്‍ നിന്ന് അകന്ന് കഴിയേണ്ടി വന്നു. അത്തരത്തിലൊരു പുനഃസമാഗമത്തിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. 

കോവിഡ് വ്യാപന ഘട്ടത്തില്‍ എട്ട് മാസത്തോളം പിരിഞ്ഞിരുന്ന വൃദ്ധ ദമ്പതികളുടെ കൂടിച്ചേരലിന്റെ വീഡിയോ ആണ് വൈറലാവുന്നത്. മാന്‍സ്ഫീല്‍ഡ് സ്വദേശികളായ 89കാരിയായ മേരി ഡേവിസും ഭര്‍ത്താവ് ഗോര്‍ഡനുമാണ് വീഡിയോയിലുള്ളത്. കഴിഞ്ഞ വര്‍ഷം കെയര്‍ ഹോമിലേക്ക് മാറിയ ഗോര്‍ഡനെ കോവിഡ് നിബന്ധനകള്‍ മൂലം മേരിക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. ഫെബ്രുവരിയില്‍ മേരിയും മറ്റൊരു കെയര്‍ ഹോമിലേക്ക് മാറിയിരുന്നു. 

ഒരാഴ്ച മുന്‍പ് ഇരുവരേയും ഒരേ കെയര്‍ ഹോമിലേക്ക് മാറ്റിയിരുന്നു. നാളുകള്‍ക്കു ശേഷം പരസ്പരം കാണുന്ന ഇരുവരും പരസ്പരം ആശ്ലേഷിച്ചും ചുംബിച്ചും സന്തോഷം പങ്കിടുന്നതാണ് വീഡിയോയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത