ജീവിതം

എന്തോ ചീറ്റുന്ന ശബ്ദം കേട്ട് വീട്ടമ്മ ഞെട്ടി ഉണർന്നു; കിടക്കയിൽ കണ്ടത് കൂറ്റൻ രാജവെമ്പാലയെ; പിന്നീട് സംഭവിച്ചത് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്തോ ചീറ്റുന്ന ശബ്ദം കേട്ടാണ് 62കാരിയായ ആ വീട്ടമ്മ ഉറക്കം ഞെട്ടി ഉണർന്നത്. സമീപത്തുണ്ടായിരുന്ന ടോർച്ച് അടിച്ചു നോക്കിയപ്പോഴാണ് താൻ കിടക്കുന്ന കട്ടിലിന്റെ മുകളിൽ ചുറ്റിയിരിക്കുന്ന കൂറ്റൻ രാജവെമ്പാലയെ ആ വീട്ടമ്മ കണ്ടത്. ഭയന്നുവിറച്ച് പുറത്തേക്കോടിയ അവർ അയൽക്കാരെ വിവരമറിയിച്ചു. പിന്നീട് പാമ്പ് പിടുത്ത വി​​ദ​ഗ്ധരെത്തി രാജവെമ്പാലയെ പിടികൂടി. 

തായ്‌ലൻഡിലെ ചന്ദാബുരി പ്രവിശ്യയിലാണ് സംഭവം നടന്നത്. 62 കാരിയായ ഖാന്തോങ്നാക്കാണ് കിടപ്പുമുറിയിൽ കൂറ്റൻ പാമ്പിനെ കണ്ടത്.

അയൽക്കാർ പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തകരെ വിളിക്കുകയായിരുന്നു. പാമ്പുപിടുത്ത വിദഗ്ധരായ ഇവർ എത്തുമ്പോഴും കട്ടിലിന്റെ കാലിൽ ചുറ്റിയ നിലയിൽ പാമ്പ് അവിടെത്തന്നെയുണ്ടായിരുന്നു. പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം അത് ശക്തമായി ചീറ്റുന്നുണ്ടായിരുന്നു. 

രാജവെമ്പാലയെ മെറ്റൽ ഹുക്കുപയോഗിച്ച് തല അമർത്തിപ്പിടിച്ച ശേഷം കൈകൊണ്ട് വലിച്ച് പുറത്തെടുക്കുകയായിരുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായ  സിപെക് നാറ്റാപോൾ ആണ് പാമ്പിനെ കട്ടിലിനിടയിൽ നിന്നു പിടികൂടി പുറത്തെത്തിച്ചത്. ഏകദേശം പത്തടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെ അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് പുറത്തെടുക്കാനായത്. 

തക്കസമയത്ത് ഉണർന്നതിനാലാണ് തനിക്ക് പാമ്പു കടിയേൽക്കാതിരുന്നതെന്ന് വീട്ടമ്മ വ്യക്തമാക്കി. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടതെന്നും ഇവർ പറഞ്ഞു. പാമ്പിനെ വനത്തിനുള്ളിൽ കൊണ്ടുപോയി തുറന്നുവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി