ജീവിതം

കൈയില്‍ കിട്ടുക ഏഴേ മുക്കാല്‍ കോടി! യാത്ര മുടങ്ങിയപ്പോള്‍ 51കാരിയെ തേടി ഭാഗ്യം എത്തി  

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഭാഗ്യം ഓരോരുത്തരെ തേടി എത്തുന്നത് പല രൂപത്തിലാണെന്ന് പറയാറുണ്ട്. ചില നിരാശകള്‍ ചിലപ്പോള്‍ വളരെ വലിയ സന്തോഷങ്ങള്‍ക്കാകും വഴിയൊരുക്കുന്നത്. അത്തരമൊരു അവസ്ഥയിലാണ് അമേരിക്കയിലെ മിസൗരി സ്വദേശിയായ അഞ്ജല കരവെല്ല എന്ന 51കാരി. 

നേരം പോകാനായി എടുത്ത ലോട്ടറി ടിക്കറ്റ് അടിച്ചതിന്റെ അമ്പരപ്പിലാണ് അഞ്ജല. ചുമ്മാ എടുത്ത ലോട്ടറിയില്‍ നിന്ന് അഞ്ജലക്ക് കിട്ടിയത് ഒന്നും രണ്ടും ലക്ഷമല്ല. ഏഴേ മുക്കാല്‍ കോടി രൂപയാണ് അപ്രതീക്ഷിതമായി ലഭിച്ചത്. 

ഒരു യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അഞ്ജല പോകേണ്ടിയിരുന്ന വിമാനം റദ്ദാക്കിയതായുള്ള അറിയിപ്പെത്തി. പിന്നാലെ നേരം കളയാനായി ഫ്‌ളോറിഡ ലോട്ടറിയുടെ സ്‌ക്രാച്ച് ഓഫ് ടിക്കറ്റാണ് അഞ്ജല എടുത്തത്. ഈ ടിക്കറ്റിനെ തേടിയാണ് ഇപ്പോള്‍ ഭാഗ്യമെത്തിയത്. കഴിഞ്ഞ മാസമാണ് അഞ്ജല ടിക്കറ്റെടുത്തത്. 

'എനിക്ക് പേകേണ്ടിയിരുന്ന വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി. അതോടെ സമയം ചെലവഴിക്കാന്‍ ഞാന്‍ കുറച്ച് സ്‌ക്രാച്ച് ഓഫ് ടിക്കറ്റുകള്‍ വാങ്ങി. അതിലൂടെ ഇപ്പോള്‍ ഏഴേമുക്കാല്‍ കോടി അടിച്ചു'- അഞ്ജല വ്യക്തമാക്കി. ബ്രാന്‍ഡനിലുള്ള ഒരു പബ്ലിക്‌സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് അഞ്ജല ടിക്കറ്റെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ