ജീവിതം

ഉ​ഗ്ര വിഷമുള്ള കൂറ്റൻ രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവ്! വൈറൽ വീഡിയോ

സമകാലിക മലയാളം ഡെസ്ക്

സാമൂഹിക മാധ്യമങ്ങളിൽ പല തരത്തിലുള്ള വീഡിയോകൾ ഓരോ ദിവസവും വൈറലായി മാറാറുണ്ട്. ഒരേ സമയം കൗതുകം ജനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ അത്തരമൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. 

ഉ​ഗ്ര വിഷമുള്ള കൂറ്റൻ രജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവിന്റെ വീഡിയോയാണ് വൈറലായി മാറിയത്. വീട്ടിലെ കുളിമുറിയിൽ വച്ചാണ് ഇയാൾ രാജവെമ്പാലയെ തേച്ച് കുളിപ്പിക്കുന്നത്. പാമ്പ് അനുസരണയോടെ നിന്നു കൊടുക്കുന്നതും യുവാവ് ബക്കറ്റിൽ നിന്ന് കപ്പ് ഉപയോ​ഗിച്ച് വെള്ളമെടുക്കുന്നതും അതിന്റെ തലയിലടക്കം പിടിച്ച് വെള്ളം ഒഴിക്കുന്നതും എല്ലാം ദൃശ്യങ്ങളിൽ കാണാം. 22 സെക്കൻഡാണ് വീഡിയോ.  

ഈ തണുപ്പിൽ പാവം പാമ്പിനെ വെള്ളത്തിൽ കുളിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെ ​ഗുൽസാർ സാഹബ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 

സ്വന്തം ജീവിതത്തെക്കുറിച്ച് അയാൾ ശ്രദ്ധിക്കുന്നതേയില്ല എന്നാണ് ഒരാൾ കമന്റായി ചേർത്തത്. പാമ്പിന് ഒട്ടും തണുപ്പ് അനുഭവപ്പെടുന്നില്ല എന്നായിരുന്നു മറ്റൊരു കമന്റ്. യുവാവിന് ഭ്രാന്താണെന്നായിരുന്നു വേറൊരാൾ കുറിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്