ജീവിതം

ആയിരത്തിലധികം പ്രകാശവർഷം അകലെ, ഇവിടെ വെള്ളമുണ്ട്; ജയിംസ് വെബ് ജലാംശം കണ്ടെത്തിയെന്ന് നാസ 

സമകാലിക മലയാളം ഡെസ്ക്

ഹിരാകാശ ടെലിസ്‌കോപ്പായ ജെയിംസ് വെബ്ബ് ആയിരത്തിലധികം പ്രകാശവർഷം അകലെയുള്ള ഒരു ഗ്രഹത്തിൽ വെള്ളം കണ്ടെത്തിയെന്ന് നാസ. 1,150 പ്രകാശവർഷം അകലെയുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്ന വാസ്പ് 96-ബിയിൽ ജലത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായി യുഎസ് ബഹിരാകാശ ഏജൻസി പറഞ്ഞു. വെള്ളത്തിന് പുറമേ മേഘവും മൂടൽമഞ്ഞും ഈ ഗ്രഹത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

ക്ഷീരപഥത്തിൽ സ്ഥിരീകരിച്ച 5,000-ത്തിലധികം എക്സോപ്ലാനറ്റുകളിൽ ഒന്നാണ് വാസ്പ് 96 ബി. 2014ൽ കണ്ടെത്തിയ ഈ ഗ്രഹത്തിന് വ്യാഴത്തിന്റെ പകുതി പിണ്ഡമാണുള്ളത്. ഭൂമി സൂര്യനെ ഒരു വർഷമെടുത്തു ഭ്രമണം ചെയ്യുമ്പോൾ വാസ്പ് 96 ബി അതിന്റെ നക്ഷത്രത്തെ ചുറ്റുന്നത് വെറും 3.4 ദിവസം കൊണ്ടാണ്. 538 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ് ഇവിടുത്തെ താപനില. 

വ്യാഴം, ശനി, നെപ്റ്റ്യൂൺ, യുറാനസ് എന്നീ ഗ്രഹങ്ങളെപ്പോലെ കട്ടിയേറിയ ഉൾക്കാമ്പും അതിനെ പൊതിഞ്ഞുനിൽക്കുന്ന വാതക ഉപരിതലവുമുള്ള ഗ്രഹമാണ് വാസ്പ് 96 ബി. ഭൂമിക്കപ്പുറത്തുള്ള വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഒരു വലിയ കുതിച്ചുചാട്ടമാണ് ജെയിംസ് വെബ്ബിന്റെ നിരീക്ഷണങ്ങൾ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍; വീഡിയോ

'സർജറി വിജയം, അവനും ഞങ്ങളും ഹാപ്പി': മകന്റെ ആരോ​ഗ്യത്തേക്കുറിച്ച് നടൻ അമൽ രാജ്ദേവ്

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ; മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍