ജീവിതം

ചെവി നിലത്തുമുട്ടും; 46 സെന്റിമീറ്റർ നീളം; കൗതുകമായി 'സിംബ'

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: നിലത്തുമുട്ടുന്ന നീണ്ട ചെവികളുള്ള ആട്ടിൻകുട്ടി ശ്രദ്ധേയമാകുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ ചെവിയുള്ള ആട് എന്ന റെക്കോർഡിന് അരികെ നിൽക്കുന്ന സിംബ എന്നു പേരുള്ള ആട്ടിൻകുട്ടിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

പാകിസ്ഥാനിലെ കറാച്ചിയിൽ സിന്ധ് പ്രവിശ്യയിൽ ഇക്കഴിഞ്ഞ ജൂൺ അഞ്ചിന് ജനിച്ച ആട്ടിൻകുട്ടിയുടെ ചെവിയുടെ നീളം 46 സെന്റിമീറ്ററാണ്. മുഹമ്മദ് ഹസൻ നരേജോയാണ് ആടിന്റെ ഉടമ. 

സിംബ നടക്കുമ്പോൾ ഇരു ചെവികളും നിലത്തുമുട്ടും. ആട്ടിൻകുട്ടിയുടെ പ്രശസ്തിയിൽ ഉടമയായ മുഹമ്മദ് ഹസ്സൻ നജേരോയും സന്തോഷത്തിലാണ്. ഗിന്നസ് റെക്കോർഡ് പ്രതീക്ഷിച്ചിരിക്കുകയാണ് അദ്ദേഹം. 

ജനിതകപരമായ വൈകല്യമാകാം നീണ്ട ചെവിക്കു പിന്നിലെന്നാണ് വിദഗ്ധരുടെ നിഗമനം. നൂബിയൻ വിഭാഗത്തിൽപ്പെട്ട ആട്ടിൻകുട്ടിയാണ് സിംബ. താരതമ്യേന നീണ്ട ചെവിയുള്ളവയാണ് ഈ ഗണത്തിൽപ്പെട്ട ആടുകൾ. കടുത്ത ചൂടിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനാണ് ഇവയ്ക്ക് ഈ ചെവികൾ. 

ഈ വാർത്ത കൂടി വായിക്കാം

പുലി വേട്ടയാടി കൊന്ന അമ്മക്കുരങ്ങിന്റെ മാറോട് ചേര്‍ന്ന് ജീവനുള്ള കുട്ടിക്കുരങ്ങന്‍; നൊമ്പര കാഴ്ച
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു