ജീവിതം

മല കയറുന്നതിനിടെ കുറ്റിക്കാട്ടില്‍ നിന്ന് ചാടി വീണ് കൂറ്റന്‍ പാമ്പ്! അലറിവിളിച്ചോടി സഞ്ചാരികള്‍; നടുക്കുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ലകയറുന്നതിനിടെ സഞ്ചാരിക്കു നേരെ ചാടി വീണ കൂറ്റന്‍ പാമ്പിനെ കണ്ട് ഞെട്ടിത്തരിച്ച് സംഘാംഗങ്ങള്‍. അപ്രതീക്ഷിതമായി പാമ്പ് ചാടി വീണതോടെ സഞ്ചാരികള്‍ അലറി വിളിച്ചു. വടക്കന്‍ തായ്‌ലന്‍ഡിലെ ചിയാങ് റായ് മലനിരകളിലാണ് സംഭവം നടന്നത്. 

ഒരുകൂട്ടം സഞ്ചാരികള്‍ മലകയറുന്നത് ചിത്രീകരിക്കുന്നതിനിടയിലാണ് നടുക്കുന്ന സംഭവം. മുന്നിലുള്ള ഇടുങ്ങിയ പാതയിലൂടെ മല കയറുന്ന യുവതിയുടെ നേരെ സമീപത്തെ പാറകളും കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശത്തു നിന്ന് ഒരു പാമ്പ് ചാടി വീഴുകയായിരുന്നു.

യുവതി മുന്നോട്ട് നടന്നതിനാല്‍ അപകടം ഒഴിവായി. ആക്രമിക്കാന്‍ ലക്ഷ്യമിട്ടാകാം പാമ്പെത്തിയതെന്നാണ് നിഗമനം. പിന്നില്‍ വീഡിയോ ചിത്രീകരിച്ചിരുന്നവര്‍ പാമ്പിനെ കണ്ടതും ഭയന്ന് അലറിവിളിച്ചോടിയതും ഒന്നിച്ചായിരുന്നു. അതുകൊണ്ട് തന്നെ പാമ്പിനെ കണ്ടതിനു ശേഷമുള്ള വീഡിയോ വ്യക്തമല്ല. 

വിഷമില്ലാത്തയിനം പാമ്പായ റാറ്റ് സ്‌നേക്ക് ആണ് യുവതിക്കു നേരെ ചാടിവീണത്. എന്തായാലും പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട സഞ്ചാരികള്‍ അല്‍പ സമയത്തിനു ശേഷം മലകയറ്റം തുടരുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി