ജീവിതം

വിവാഹ ഗൗണിനൊപ്പമുള്ള ഓവര്‍സ്‌കേര്‍ട്ട് ധരിക്കാന്‍ മറന്നു; ചടങ്ങ് നിര്‍ത്തിച്ച് വധു 

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമായാണ് പലരും വിവാഹദിനത്തെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഏറെ തയ്യാറെടുപ്പുകളോടെയായിരിക്കും ഈ ദിവസത്തെ ഉറ്റുനോക്കുന്നത്. വിവാഹ വസ്ത്രം, ഫോട്ടോ, ഡാന്‍സ് തുടങ്ങി അടിമുടി എല്ലാക്കാര്യങ്ങളിലും സ്വന്തമായി ഇഷ്ടാനിഷ്ടങ്ങളുണ്ടായിരിക്കും. ഇതില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും പലര്‍ക്കും നിരാശ സമ്മാനിക്കും. എന്നാല്‍ വിവാഹദിനത്തില്‍ വസ്ത്രത്തിന്റെ ഒരു ഭാഗം ധരിക്കാന്‍ മറന്നുപോയാലുള്ള അവസ്ഥ എന്തായിരിക്കും.  

ബെക്കി ജെഫറീസ് എന്ന യുവതിക്കാണ് വിവാഹദിനത്തില്‍ ഇങ്ങനെയൊരു അബദ്ധം സംഭവിച്ചത്. രാവിലെ മുതല്‍ ടെന്‍ഷനടിച്ചിരുന്ന വധു, വരന്റെ കൈപിടിച്ച് അതിഥികള്‍ക്ക് മുന്നിലൂടെ നടക്കാന്‍ തയ്യാറെടുത്ത് നിന്നപ്പോഴാണ് താന്‍ ഓവര്‍ സ്‌കേര്‍ട്ട് ധരിച്ചിട്ടില്ലെന്ന് മനസ്സിലാക്കുന്നത്. ഗൗണിനൊപ്പം ഊരി മാറ്റാവുന്ന തരത്തില്‍ ഡിസൈന്‍ ചെയ്ത ഒന്നാണ് ഓവര്‍ സ്‌കേര്‍ട്ട്. വിവാഹസമയത്ത് ഇത് ധരിച്ചതിന് ശേഷം റിസപ്ഷന്‍ വേളയില്‍ ഊരി മാറ്റാനായിരുന്നു പദ്ധതി. ആള്‍താരയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞുപോകുന്ന പോലെയാണ് ഈ സമയം തോന്നിയതെന്ന് ബെക്കി പറയുന്നു. 

2019ല്‍ നിയമപരമായി വിവാഹിതരായ ബെക്കിയും പങ്കാളി ഷെരീഫും 2020ല്‍ ആണ് വിവാഹം ആഘോഷമായി നടത്താന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് മൂലം ഇത് പിന്നീട് മാറ്റുകയായിരുന്നു. ഏറെ കാത്തിരുന്ന് നടക്കുന്ന വിവാഹത്തില്‍ താന്‍ ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ നടക്കാത്തതില്‍ അസ്വസ്ഥയായ ബെക്കി ചടങ്ങുകള്‍ നിര്‍ത്തിവച്ച് സ്‌കേര്‍ട്ടിനായി കാത്തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചടങ്ങ് തുടങ്ങി വധുവരന്മാര്‍ വിവാഹവാഗ്ദാനം നടത്തുന്ന സമയത്ത് മൈക്ക് കയ്യിലെടുത്ത ബെക്കി ഇക്കാര്യം തുറന്നുപറഞ്ഞു. ഈ സമയംകൊണ്ട് വെഡ്ഡിങ് പ്ലാനര്‍ സംഘത്തിലെ അംഗം സ്‌കേര്‍ട്ടുമായി എത്തുകയും ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ആ സീറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല'; രാജ്യസഭ സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ; അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും

ഡല്‍ഹിക്ക് പിന്നാലെ ജയ്പൂരിലെ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി; വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

'കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ടൊവിനോ ന്യായീകരിക്കുന്നു: സിനിമയോട് കൂറുണ്ടെങ്കിലും യൂട്യൂബിലെങ്കിലും റിലീസ് ചെയ്യൂ'

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ തന്നെ, 1947ല്‍ എന്തുകൊണ്ട് ഇന്ത്യയെ ഹിന്ദു രാജ്യമായി പ്രഖ്യാപിച്ചില്ല?: കങ്കണ റണാവത്ത്

കൊല്‍ക്കത്തയ്ക്ക് പിന്നില്‍ ആരൊക്കെ? രാജസ്ഥാന് 2 കളി നിര്‍ണായകം, ചെന്നൈക്ക് ആര്‍സിബി കടമ്പ