ജീവിതം

24 മണിക്കൂറിനിടെ 23,000ലധികം മരങ്ങള്‍ നട്ട് റെക്കോര്‍ഡ്; 23കാരന്റെ വിഡിയോ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

യിരക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിച്ച് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് 23കാരനായ കനേഡിയന്‍ യുവാവ്. 24 മണിക്കൂര്‍ കൊണ്ട് 23,060 മരങ്ങള്‍ നട്ട് ലോക റെക്കോര്‍ഡ് കുറിക്കുന്ന ആൻറ്റ്വാൻ മോസസിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നോര്‍വേയുടെ മുന്‍ പരിസ്ഥിതി മന്ത്രി എറിക് സോള്‍ഹൈം ആണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. 

'വാവ്! ഒരു 23കാരന്‍ വെറും 24 മണിക്കൂറില്‍ 23,060 മരങ്ങള്‍ നട്ട് പുതിയ ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് ഒരു മിനിറ്റില്‍ 16 മരങ്ങള്‍ നടാന്‍ കഴിയും എന്നാണ് ആൻറ്റ്വാൻ മോസസ് പറയുന്നത്, അതായത് ഒരു സെക്കന്‍ഡില്‍ 3.75 മരങ്ങള്‍ വീതം', എന്ന് കുറിച്ചാണ് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ എറിക് പങ്കുവച്ചിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ആൻറ്റ്വാൻ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയപ്പോള്‍ പകര്‍ത്തിയ വിഡിയോയാണിത്. 24 മണിക്കൂറില്‍ ഏറ്റവുമധികം മരങ്ങള്‍ നട്ട വ്യക്തി എന്ന റെക്കോര്‍ഡാണ് യുവാവ് സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു