ജീവിതം

മാതളനാരങ്ങ പൊളിക്കാന്‍ എളുപ്പമാണ്!, ഇതാ ഒരു സിംപിള്‍ വഴി; വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

രുപാട് ആരോഗ്യഗുണങ്ങളാല്‍ സമൃദ്ധമാണ് മാതളനാരങ്ങ. ആന്റിഓക്‌സിഡന്റ്‌സുകളാല്‍ സമൃദ്ധമായ മാതളനാരങ്ങയില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ഇ, വൈറ്റമിന്‍ കെ, മഗ്നീഷ്യം തുടങ്ങി ശരീരത്തിനുവേണ്ട പല ഗുണങ്ങളും ഇവയില്‍ നിന്ന് ലഭിക്കും. 

ഗുണങ്ങളേറെയാണെങ്കിലും മാതളനാരങ്ങ വാങ്ങിവന്നാല്‍ ഇത് മുറിച്ച് കഴിക്കുന്നത് പലര്‍ക്കും ശ്രമകരമായ കാര്യമാണ്. എന്നാല്‍ ഇതത്ര കഠിനമല്ലെന്ന് കാണിച്ചുതരികയാണ് ഷെഫ് കുനാല്‍ കപുര്‍. വളരെ എളുപ്പത്തില്‍ മാതളനാരങ്ങ മുറിക്കേണ്ടത് എങ്ങനെയാണെന്നാണ് വിഡിയോയില്‍ കാണിക്കുന്നത്. 

ആദ്യം മാതളനാരങ്ങയുടെ മുകള്‍ ഭാഗം വട്ടത്തില്‍ മുറിക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ ഓരോ സെക്ഷനുകളും വേര്‍തിരിച്ച് കാണാനാകും. കട്ടിയുള്ള വെള്ള ഭാഗത്തുകൂടി മാത്രമാണ് മുറിക്കേണ്ടത്. തുറന്നുകഴിയുമ്പോള്‍ അകത്തെ കുരു എളുപ്പത്തില്‍ വേര്‍തിരിക്കാനാകും. ഇത് ജ്യൂസറിലിട്ട് അടിച്ചതിന് ശേഷം അരിച്ചെടുക്കാം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം