ജീവിതം

മരത്തിന്റെ ഏറ്റവും മുകളിൽ കൂടൊരുക്കിയിട്ടും രക്ഷയില്ല; പുലിയുടെ സാഹസിക വേട്ട; പരുന്തിൻ കുഞ്ഞിനെ കടിച്ചെടുത്ത് താഴേക്ക് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ത്രുക്കളിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ പരുന്തുകൾ സാധാരണയായി കൂടൊരുക്കാറുള്ളത് മരത്തിന്റെ ഏറ്റവും മുകളിലാണ്. എന്നാൽ അവിടെ പോലും രക്ഷയില്ലെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വീഡിയോയിൽ വ്യക്തമാകുന്നത്. ദക്ഷിണാഫ്രിക്കയിലെ ക്രൂ​ഗർ ദേശീയ പാർക്കിൽ നടന്ന ഒരു സംഭവം ഇപ്പോൾ വൈറലായി മാറുകയാണ്. 

മരത്തിന്റെ ഏറ്റവും മുകളിലുള്ള പരുന്തിൻ കൂട്ടിൽ നിന്ന് കുഞ്ഞിനെ കടിച്ചെടുത്ത് തിരിച്ചിറങ്ങുന്ന പുള്ളിപ്പുലിയുടെ ദൃശ്യമാണ് വ്യാപകമായി പ്രചരിക്കുന്നത്. റ്റോണി ഈഗിൾ വിഭാഗത്തിൽ പെട്ട പരുന്തിന്റെ കുഞ്ഞിനെയാണ് പുള്ളിപ്പുലി സാഹസികമായി പിടികൂടിയത്.

വിനോദ സഞ്ചാരത്തിനായി ഇവിടെയെത്തിയ അലി ബ്രാഡ്ഫീൽഡും ഭർത്താവുമാണ് സഫാരിക്കിടയിൽ ഈ ദൃശ്യം കണ്ടതും ക്യാമറയിൽ പകർത്തിയതും. സതാരയിലെ ഗുഡ്സാനി ഡാമിനു സമീപമാണ് സംഭവം നടന്നത്. സമീപത്തുണ്ടായിരുന്ന കാറിലുണ്ടായിരുന്നവർ മരത്തിനു മുകളിലേക്ക് നോക്കുന്നത് കണ്ടാണ് ഇവരും അവിടേക്ക് ശ്രദ്ധിച്ചത്. 

ബൈനോക്കുലറിലൂടെ നോക്കിയപ്പോൾ കണ്ടത് മരത്തിനു മുകളിലുള്ള കൂട്ടിൽ നിൽക്കുന്ന പുള്ളിപ്പുലിയെയാണ്. പരുന്തിന്റെ കുഞ്ഞിനെ കടിച്ചെടുത്ത പുള്ളിപ്പുലി ഏറെ പണിപ്പെട്ടാണ് ചില്ലകൾക്കിടയിലൂടെ താഴേക്കിറങ്ങിയത്. താഴെച്ചാടിയ പുള്ളിപ്പുലി വായിൽ കടിച്ചുപിടിച്ച പരുന്തിന്റെ കുഞ്ഞുമായി പുല്ലുകൾക്കിടയിൽ മറയുന്നതും ദൃശ്യങ്ങളിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്