ജീവിതം

'രഘുപതി രാഘവ രാജാ റാം' ചുവടുകൾ വെച്ച് നിത അംബാനി; വൈറൽ വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മുംബൈ. മുംബൈയിൽ വെച്ച് നടന്ന നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ലോഞ്ച് പരിപാടിയിൽ കിടിലൻ ഡാൻസ് പെർഫോമൻസുമായി നിത അംബാനി. 'രഘുപതി രാഘവ രാജാ റാം' എന്ന ഗാനത്തിനാണ് നിത ചുവടുവെച്ചത്. ചുവന്ന ലഹങ്കയില്‍ അതിസുന്ദരിയായി ഗാനത്തിനൊപ്പം ചുവടു വെക്കുന്ന നിത അംബാനിയുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.എൻഎംഎസിസിയുടെ ഇൻസ്റ്റാ​ഗ്രാം പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. അവരുടെ നൃത്തത്തെ പ്രശംസിച്ച് നിരവധി ആളുകൾ രം​ഗത്തെത്തി.

ചടങ്ങിൽ ഷാരൂഖ് ഖാൻ, നിക്ക് ജോനാസ്, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, രൺവീർ സിംഗ്, ആലിയ ഭട്ട്, ജാൻവി കപൂർ, വരുൺ ധവാൻ, കൃതി സനോൻ, കരീന കപൂർ, ആമിർ ഖാൻ, സെയ്ഫ് അലി ഖാൻ, കരിഷ്മ കപൂർ, വിദ്യാ ബാലൻ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുത്തു. ജേഡ് ബ്ലൂ ബ്രോക്കേഡ് സിൽക്ക് സാരിയാണ് നിത അംബാനി ചടങ്ങിൽ ധരിച്ചിരുന്നത്. 

‘‘ഈ സാംസ്കാരിക കേന്ദ്രത്തിന് ജീവൻ നൽകിയത് ഒരു വിശുദ്ധ യാത്രയാണ്. സിനിമ, സംഗീതം, നൃത്തം, നാടകം, സാഹിത്യം, നാടോടിക്കഥകൾ, കലകൾ, കരകൗശലങ്ങൾ, ശാസ്ത്രം, ആത്മീയത എന്നിവയിൽ നമ്മുടെ കലാ സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഒരു ഇടം സൃഷ്ടിക്കുയെന്ന ആഗ്രഹമാണ് സഫലമാകുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ചത് ഞങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയും ലോകത്തിലെ ഏറ്റവും മികച്ചതിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഒരു ഇടമായിരിക്കും നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ’’- ഉദ്ഘാടനത്തിനു മുന്നോടിയായി നിതാ അംബാനി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്