ജീവിതം

മികച്ച ചുംബനക്കാരിയാകണം, നാവിനടിയിലെ ടിഷ്യു നീക്കം ചെയ്‌ത് യുവതി

സമകാലിക മലയാളം ഡെസ്ക്

രിയായി ചുംബിക്കാൻ കഴിയാത്തതിനെ തുടർന്ന് ഇൻസ്റ്റാ​ഗ്രാം ഇൻഫ്ലുവൻസർ നാവിനടിയിലെ ടിഷ്യൂ നീക്കം ചെയ്‌തു. സമൂഹമാധ്യമങ്ങളിൽ സെഹ്‌ലി ജി എന്നറിയപ്പെടുന്ന റോഷെൽ ഗാരറ്റ് എന്ന 22 കാരിയാണ് നാവിനെ വായുടെ അടിഭാ​ഗവുമായി ബന്ധിപ്പിക്കുന്ന 'ലിഗ്വല്‍ ഫ്രെനുലം' എന്ന ടിഷ്യു നീക്കം ചെയ്‌തത്.

ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും ഇത് വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു എന്നാൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ചുംബിക്കുമ്പോൾ ആയിരുന്നുവെന്ന് ഗാരറ്റ് പറയുന്നു. നന്നായി ചുംബിച്ച് ഒരു മികച്ച ചുംബനക്കാരിയാകുകയാണ് തന്റെ ആ​ഗ്രഹം. ശസ്ത്രക്രിയയ്‌ക്ക് മുൻപ് ചുംബിക്കുമ്പോൾ ആ വികാരം തോന്നിയിരുന്നില്ല. ജീവിതത്തിൽ താൻ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു ഇതെന്നും ഗാരറ്റ് പറഞ്ഞു.

ലിഗ്വല്‍ ഫ്രെനുലം തന്റെ നാവിന്റെ ശരിയായ ചലനം തടസപ്പെടുത്തിയിരുന്നു. കുട്ടിക്കാലത്ത് തന്റെ സംസാരത്തെ എല്ലാവരും കളിയാക്കുമായിരുന്നു. വീഡിയോ ചെയ്യാൻ തുടങ്ങിയപ്പോഴും നിരവധി കമന്റുകൾ വന്നിരുന്നു. വളരെ മുൻപ് തന്നെ ലിഗ്വല്‍ ഫ്രെനുലം നീക്കം ചെയ്യാൻ തന്റെ ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാൽ വേദന ഭയന്നാണ് ശസ്ത്രക്രിയ വൈകിയത്. 

തനിക്ക് ചുംബിക്കാൻ അറിയില്ലെന്ന് മുൻപ് തന്നെ ചുംബിച്ചിരുന്നവർ ചിന്തിച്ചിരുന്നിരിക്കാമെന്നും ഗാരറ്റ് പറഞ്ഞു. ചുംബിക്കുമ്പോൾ ഉണ്ടാവാത്ത സന്തോഷം എന്റെ ആത്മവിശ്വാസത്തേയും ബാധിച്ചു തുടങ്ങിയപ്പോഴാണ് ലിഗ്വല്‍ ഫ്രെനുലം നീക്കം ചെയ്യാൻ തീരുമാനിച്ചത്. ഇപ്പോൾ ചുംബിക്കുമ്പോൾ നാവ് അയഞ്ഞതായി തോന്നുണ്ട്. അത് തനിക്ക് വളരെ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും ഗാരറ്റ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

300 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റ് തൂക്കി നോക്കിയപ്പോള്‍ 249 ഗ്രാം മാത്രം; ബ്രിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു