ജീവിതം

ഒരു കുപ്പി വെള്ളത്തിന് വില 45 ലക്ഷം, തനി തങ്കം; ലോക റെക്കോർഡ് 

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് ഇപ്പോൾ വളരെ വേ​ഗം ഉയർന്നു വരുന്ന ഒന്നാണ് കുപ്പി വെള്ളത്തിന്റെ വ്യവസായം. വെള്ളമില്ലാതെ ജീവന് നിലനിൽപ്പില്ലെന്ന കാരണം കൊണ്ട് തന്നെ വെള്ളത്തിന് വേണ്ടി എത്ര വില കൊടുക്കാനും നമ്മൾ തെയ്യാകും. എന്നാൽ പറഞ്ഞു വരുന്ന സാധാരണ കുപ്പി വെള്ളത്തെ കുറിച്ചല്ല. ലോകത്തിലെ ഏറ്റവും വില കൂടിയ കുപ്പി വെള്ളത്തെ കുറിച്ചാണ്.

45 ലക്ഷമാണ് ഒരു കുപ്പി വെള്ളത്തിന്റെ വില. ഒരു കുപ്പി വെള്ളത്തിന് ഇത്രയധികം വില എങ്ങനെ എന്ന് സ്വാഭാവികമായും തോന്നാം. അതിന് കാരണം  തനി തങ്കമാണ്. അതെ, അക്വാ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ എ മോഡി​ഗ്ലിയാനി എന്ന ഈ കുപ്പിവെള്ളത്തിൽ സ്വർണം അടങ്ങിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു കുപ്പിയിൽ അഞ്ച് ​ഗ്രാം സ്വർണം ഉണ്ടാകുമത്രെ.

​ഗിന്നസ് റെക്കോർഡിലും കുപ്പിവെള്ളം ഇടം നേടിയിട്ടുണ്ട്. കൂടാതെ, അക്വാ ഡി ക്രിസ്റ്റല്ലോയുടെ ഓരോ കുപ്പിയിലെയും വെള്ളം ഭൂമിയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് ശേഖരിക്കുന്നത്. ഫ്രാൻസ്, ഫിജി, ഐസ്ലാൻഡ് എന്നിവിടങ്ങളിലെ വിവിധ നീരുറവകളിൽ നിന്നാണ് ഈ വെള്ളം ശേഖരിക്കുന്നത്. അതുപോലെ സാധാരണ വെള്ളം കുടിക്കുന്നതിനെക്കാൾ ഊർജ്ജം ഈ വെള്ളം കുടിക്കുമ്പോൾ കിട്ടും എന്നാണ് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി