ജീവിതം

കാട്ടുനായ കഴുത്തിൽ കടിച്ചുപിടിച്ചു; തന്ത്രപൂർവ്വം രക്ഷപ്പെട്ട് മാൻ- വൈറൽ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

കാട്ടുനായയുടെ ആക്രമണത്തിൽ നിന്ന് തന്ത്രപൂർവം രക്ഷപ്പെടുന്ന മാനിന്റെ വിഡിയോ വൈറൽ. വെള്ളത്തിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാട്ടുനായ മാനിന്റെ വാലിൽ കടിച്ചുപിടിക്കുകയായിരുന്നു. ഓടാൻ ശ്രമിച്ചെങ്കിലും നായ വാലിൽ കടിച്ചുപിടിച്ച് വലിക്കുകയായിരുന്നു. പിന്നീട് മാനിന്റെ കഴുത്തിൽ പിടുത്തമിട്ടു.

ഗൈഡായ ബെഞ്ചി സോളംസ് ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കുതറിയോടാൻ മാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കാട്ടുനായയെയും വലിച്ച് മാൻ തടാകത്തിലേക്കിറങ്ങി. നായ ആണെങ്കിൽ മാനിനെ കടിച്ചുവലിച്ച് കരയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. കുറച്ചു ആഴത്തിലേക്ക് ഇറങ്ങിയതോടെ കാട്ടുനായ കഴുത്തിലെ പിടിവിട്ട് മാനിനെ പുറത്ത് കടിക്കാൻ ശ്രമം നടത്തി. എന്നാൽ അപ്പോഴേക്കും മാൻ വെള്ളത്തിലേക്ക് പായാൻ തുടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു