ജീവിതം

കണ്ണിമചിമ്മാതെ കാണണം, ഒരു സെക്കൻഡ് പോലും കളയാതെ ഇഡലിത്തട്ടിൽ മാവ് നിറയും; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ക്ഷണം തയ്യാറാക്കുന്ന വിഡിയോകൾ കണ്ടിരിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. ചിലർ ചേരുവകൾ അരിയുന്നതും ചിലരത് അവതരിപ്പിക്കുന്നതുമൊക്കെ നമ്മളെ ആകർഷിക്കാറുണ്ട്. ഇപ്പോഴിതാ അതിവേഗം ഇഡലി തയ്യാറാക്കുന്ന ഒരു പാചകക്കാരന്റെ വിഡിയോയാണ് വൈറലാകുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു വ്ളോഗറാണ് ഈ വിഡിയോ പകർത്തിയിരിക്കുന്നത്. 

കണ്ണിമചിമ്മാതെ കണ്ടിരിക്കേണ്ട ഒരു വിഡിയോയാണിത്. അത്ര വേ​ഗത്തിലാണ് ഇയാൾ ഇഡലിത്തട്ടിലേക്ക് മാവ് പകരുന്നത്. ഒരു സെക്കൻഡ് പോലും കളയാതെ ഇഡലി തട്ടിലേക്ക് കൈ കൊണ്ടാണ് മാവ് കോരിയൊഴിക്കുന്നത്. വേഗത തന്നെയാണ് വിഡിയോയിൽ പലരെയും ആകർഷിക്കുന്ന ഘടകം.  ഇതെന്താ ഇഡലിയുണ്ടാക്കുന്ന മെഷീൻ ആണോ എന്ന ചോദ്യമാണ് കമന്റിൽ. പാചകം ചെയ്യുന്നതിൽ അദ്ദേഹം കാണിക്കുന്ന ശ്രദ്ധയും പലരും അഭിനന്ദിച്ചു. 

അതേസമയം, കൈകൊണ്ട് മാവ് കോരിയൊഴിക്കുന്നത് ചിലരെ അസ്വസ്ഥതപ്പെടുത്തി. ഒരു ​ഗ്ലൗസോ സ്പൂണോ ഇതിനായി ഉപയോ​ഗിക്കാമായിരുന്നു എന്നാണ് പലരുടെയും അഭിപ്രായം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി