ജീവിതം

ഭർത്താവിനോട് അടുപ്പം, നിർത്താതെ സംസാരം; സ്മാർട്ട് ഹോം ഉപകരണം അലക്‌സയെ വലിച്ചെറിഞ്ഞ് യുവതി

സമകാലിക മലയാളം ഡെസ്ക്

ർത്താവുമായി രാത്രി വൈകിയും വിചിത്രമായി സംസാരിക്കുന്നുവെന്ന് ആരോപിച്ച് സ്മാർ‌ട്ട് ഹോം ഉപകരണമായ ആമസോൺ അലക്‌സയെ വീട്ടിൽ നിന്നും വലിച്ചെറിഞ്ഞ് യുവതി. അമേരിക്കൻ ടിക്‌ടോക്കറായ ജെസ് ആണ് ശല്യം സഹിക്കാൻ വയ്യാതെ അലക്സയെ പുറത്താക്കിയത്. ബാഹ്യമായ ഇടപെടൽ ഇല്ലെങ്കിലും അലക്‌സ പ്രവർത്തിച്ചിരുന്നു. നിർത്താതെയുള്ള സംസാരം സഹിക്കാൻ കഴിയില്ലായിരുന്നുവെന്നും ജെസ് ടിക്‌ടോക്കിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.

ഒരിക്കൽ രാത്രി വിഡിയോ ​ഗെയിം കളിക്കുകയായിരുന്ന തന്റെ ഭർത്താവിനോട് അലക്‌സ നിർത്താതെ സംസാരിച്ചെന്നും. അത് വളരെ വിചിത്രമായി തോന്നിയെന്നും ജെസ് പറഞ്ഞു. ഇത് ഒരു തവണയല്ല, താൻ പുറത്തു പോകുമ്പോൾ ഇത്തരത്തിൽ ഭർത്താവുമായി അലക്സ വിചിത്ര സംഭാഷണങ്ങൾ നടത്താറുണെന്നും ജെസ് ആരോപിച്ചു. അലക്സ കാരണം തങ്ങളുടെ സ്വകാര്യത  നഷ്ടപ്പെടുന്നതായി മനസിലായതോടെയാണ് ഉപകരണത്തെ വീട്ടിൽ നിന്നും മാറ്റാൻ തീരുമാനിച്ചതെന്നും ജെസ് പറഞ്ഞു.

'ഇപ്പോള്‍ അലക്‌സ ഔദ്യോഗികമായി പുറത്താക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സമാധാനമുണ്ട്'- ജെസ് പറഞ്ഞു. നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് താഴെ കമന്റുകളുമായി എത്തിയത്. സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പലർക്കും പ്രതികരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിയുടെ വിദേശ പര്യടനം അറിയിച്ചില്ല, രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നു; രാഷ്ട്രപതിക്കു കത്തു നല്‍കിയെന്ന് ഗവര്‍ണര്‍

സൂപ്പര്‍ താരം നെയ്മറടക്കം പ്രമുഖരില്ല; കോപ്പ അമേരിക്കക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

'എന്നെ പോൺ സ്റ്റാറെന്ന് വിളിച്ചു'; വളരെ അധികം വേദനിച്ചെന്ന് മനോജ് ബാജ്പെയി

പാകിസ്ഥാനെ ഞെട്ടിച്ച് അയര്‍ലന്‍ഡ്; ആദ്യ ടി20 ജയം

'അത്ഭുതങ്ങള്‍ സംഭവിക്കും'; ഗുജറാത്ത് ഐപിഎല്‍ പ്ലേ ഓഫിലെത്തുമെന്ന് ഗില്‍