ജീവിതം

'കൊകൊക്കോ... തിന്ന് കോഴീ', ക്ഷമ നശിച്ച് കുഞ്ഞ്, ഒടുവിൽ വാലിൽ പിടിച്ചുവലിച്ച് തീറ്റിക്കാൻ ശ്രമം; ചിരിച്ചുമറിഞ്ഞ വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കോഴിക്ക് തീറ്റകൊടുക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റുന്ന കുരുന്നിന്റെ വിഡിയോയാണ് വൈറലാകുന്നത്. ‘തിന്ന് കോഴീ..’ എന്നു പറഞ്ഞ് കുഞ്ഞ് പിന്നാലെ നടക്കുന്നുണ്ടെങ്കിലും തിരിഞ്ഞുപോലും നോക്കാതെ രക്ഷപെട്ടോടുകയാണ് കോഴി. അരിക്കലത്തിൽ നിന്ന് ഒരു പാത്രത്തിൽ അരിയുമെടുത്ത് കോഴിക്ക് പിന്നാലെ നടപ്പ് തുടങ്ങിയ കുഞ്ഞ് ഒടുവിൽ കോഴിയെ വാലിൽ പിടിച്ച് പാത്രത്തിനരികിലേക്ക് എത്തുക്കുന്നതും കാണാം. 

ഭക്ഷണം കഴിക്കാൻ കോഴിയെ സ്നേഹത്തിലൊക്കെ വിളിച്ച് തുടങ്ങിയെങ്കിലും കോഴി മെൻഡ് ചെയ്യാതായതോടെ കുഞ്ഞിന്റെ ക്ഷമ നശിച്ചു. പിന്നെ കോഴിയുടെ വാലിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുവരികയായിരുന്നു. ഒടുവിൽ സ്പേഹത്തോടെ തലയിൽ തലോടി ഭക്ഷണം കഴിക്കാൻ പറയുന്നതും വിഡിയോയിൽ കാണാം. 

കുഞ്ഞിന്റെ നിഷ്കളങ്കത കണ്ട് നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റ് കുറിക്കുന്നത്. 'വാവ:- ജീവൻ ബേ വേണേൽ തിന്നോട!കോഴി:- ചത്താലും തിന്നുന്ന പ്രശ്നമില്ല', 'വാലിൽ പിടിച്ചു വലിച്ചുകൊണ്ടുവരുന്ന കാഴ്ച്ച അതി ഗംഭീരം',  'കുട്ടിയെ നിർബന്ധിച്ചു തീറ്റിക്കുന്ന അമ്മക്ക് തന്നെ പണി കൊടുത്തു. നിങ്ങൾക്കു തീറ്റിക്കാമെങ്കിൽ എനിക്കും തീറ്റിക്കാം', 'കുഞ്ഞാവ : നീ അരിയും തിന്ന് കല്യാണകുറിയും കാണിച്ചിട്ട് പോയാമതി', എന്നിങ്ങനെ രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. കോഴിക്കുമുണ്ട് കമന്റ് ബോക്സിൽ അഭിനന്ദനപ്രവാഹം, 'നല്ല ഇണക്കം ഉള്ള കോഴി. വേറെ വല്ല കോഴി ആയിരുന്നെങ്കിൽ കൊത്തി തോല് പറച്ചേനെ' എന്നും 'ഈ കോഴിക്ക് സമാധാനത്തിനുള്ള അവാർഡ് കൊടുക്കണ’മെന്നുമൊക്കെയാണ് കമന്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി