ജീവിതം

'ഏഷ്യൻ നാച്ചോസ്', സം​ഗതി നമ്മുടെ പപ്പടം തന്നെ; വില കേട്ടാൽ ഞെട്ടും 

സമകാലിക മലയാളം ഡെസ്ക്


സൗത്ത് ഇന്ത്യൻ സ്പെഷ്യൽ വിഭവങ്ങൾക്ക് ആരാധകർ ഒരുപാടുണ്ട് എന്നകാര്യത്തിൽ സംശയമില്ല. ഇക്കൂട്ടത്തിൽ ഇപ്പോൾ വൈറലായിരിക്കുന്നത് നമ്മുടെ സ്വന്തം പപ്പടമാണ്. മലേഷ്യയിലാണ് പപ്പടത്തിന്റെ പുതിയ ആരാധക, പക്ഷെ പപ്പടം എന്നുപറഞ്ഞാൽ കാര്യം പിടികിട്ടണമെന്നില്ല. പപ്പടത്തിന് അടിമുടി മേക്കോവർ നൽകി 'ഏഷ്യൻ നാച്ചോസ് ' എന്ന പേരിലാണ് കച്ചവടം. വിലയും ഒട്ടും കുറയില്ല. 

സാമന്ത എന്ന വ്യക്തി പങ്കുവച്ച ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ‘ഒരു പാചക കുറ്റകൃത്യം നടന്നിട്ടുണ്ട്’എന്ന് കുറിച്ച ട്വീറ്റിൽ കോലാലംമ്പൂരിലെ ഒരു ഹോട്ടലിൽ 500 രൂപയ്ക്ക് ഏഷ്യൻ നാച്ചോസ് എന്ന പേരിൽ പപ്പടം വിതരണം ചെയ്യുന്ന വിവരമാണ് പങ്കുവച്ചത്. പപ്പടത്തിനൊപ്പം അവോക്കാ‍ഡോയും ടാമറിൻഡ് സൽസയും ക്രിസ്പി ഷല്ലോട്സും ചേ‌ർത്താണ് പപ്പടം വിളമ്പുന്നത്. 

ഒന്നു കടൽ കടന്നപ്പോഴേക്ക് പപ്പടത്തിനുണ്ടായ മാറ്റം പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്. പപ്പടത്തിന്റെ പേര് മാറ്റം അധികമാർക്കും ദഹിച്ചിട്ടില്ല. വിലയെ കുറിച്ചുള്ള വിമർശനങ്ങളും ഏറെയാണ്. ഇത്ര സിംപിളായി ഉണ്ടാക്കാവുന്ന പപ്പടത്തിന് എന്തിനാണ് ഇത്രയധികം വില ഈടാക്കുന്നത് എന്നാണ് ഇക്കൂട്ടർ ചോദിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ