ജീവിതം

'എനിക്ക് തന്നിട്ട് പോയാൽ മതി', ലോറികൾ തടഞ്ഞു നിർത്തി ആന, വൈറൽ വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

കേരളത്തിൽ കാടിറങ്ങി ജനവാസ മേഖലയിലെത്തുന്ന ആനകളും മനുഷ്യരും തമ്മിലുള്ള പോരാട്ടം മുറുകുമ്പോൾ ട്വിറ്ററിൽ ഒരു ആനയുടെ വിഡിയോ വൈറലാവുകയാണ്. മനുഷ്യരും ആനയും തമ്മിലുള്ള ബന്ധമാണ് വിഡി‌യോയിൽ കാണുന്നത്. ആയുവേദ ഡോക്ടറായ അജയിതയാണ് ട്വിറ്ററിലൂടെ ഈ വിഡിയോ പങ്കുവെച്ചത്. തായ്‌ലാന്റിലാണ് സംഭവം. 'റോഡ് മുറിച്ച് ആന കടക്കുന്നു' എന്ന് ഒരു ബോർഡ് തായി ഭാഷയിലും ഇം​ഗ്ലീഷ് ഭാഷയിലും റോഡിന്റെ അരികിൽ എഴുതി വെച്ചിട്ടുണ്ട്. അതിന് കുറച്ച് മുന്നോട്ട് നീങ്ങി ഒരു ആന കാത്തുനിൽക്കുന്നതും വിഡി‌യോയിൽ കാണാം.


'എനിക്ക് തന്നിട്ട് പോയാമതി' എന്ന മട്ടിൽ റോഡിലൂടെ കരിമ്പുമായി വരുന്ന ഓരോ ലോറികളും ആന തടഞ്ഞു നിർത്തുന്നു. ലോറിയിൽ നിന്നും തനിക്ക് ആവശ്യത്തിന് വേണ്ട കരിമ്പ് എടുത്തതിന് ശേഷം മാറി നിൽക്കും. പിന്നെ അടുത്ത ലോറിക്ക് വേണ്ടിയുള്ള കാത്ത് നിൽപ്പാണ്. 

കരിമ്പുമായി വരുന്ന ലോറികളെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ് ഈ പിരിവ്. മറ്റൊരു വാഹനത്തേയും ആന മൈഡ് പോലും ചെയ്യുന്നില്ല. 'ടോൾ ടാക്‌സ് കലക്ടർ' എന്നാണ് അജയിത വിഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ശരിക്കും ടോൾ പിരിക്കാൻ നിൽക്കുന്നയാളെ പോലെ തന്നെയാണ് ആന കരിമ്പ് ശേഖരിക്കാൻ നിൽക്കുന്നത്. റോഡിലൂടെ വരുന്നവർക്കും ആന വളരെ പരിചിതനാണെന്ന് വിഡിയോയിലൂടെ വ്യക്തമാണ്. മറ്റ് വാഹനങ്ങൾ ആ വഴി പോയിട്ടും ആന അസ്വസ്ഥനല്ല. 

വിഡിയോ വളരെ പെട്ടന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഏതാണ്ട് രണ്ട് ലക്ഷത്തിലധികം ആളുകൾ ഇതിനോടകം ഈ വിഡിയോ കണ്ടു. നിരവധി രസകരമായ കമന്റുകളും വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. പഞ്ചസാര കമ്പനിക്കാർ സുഗർ ക്വാളിറ്റി പരിശോധിക്കാനാണ് ആനയെ നിർത്തിയിരിക്കുന്നതെന്നാണ് ഒരാളുടെ കമന്റ്. ആനയോടെ എത്ര നല്ലരീതിയിലാണ് മനുഷ്യരും സഹകരിക്കുന്നത്. ഇത് പതിവായി സംഭവിക്കുന്നതായതു കൊണ്ടാകാം അവർക്ക് അതിശമില്ലാത്തതെന്ന് ഒരാൾ കമന്റു ചെയ്തു. രണ്ട് ലക്ഷത്തിലധികം ആളുകൾ ഇതിനോടകം വിഡിയോ കണ്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്