ജീവിതം

ഒന്നിനു മേലെ ഒന്നായി 5.5 കിലോ വസ്ത്രം; പിഴയിൽ നിന്നും ഒഴിവാകാൻ 19കാരിയുടെ അതിസാഹസം

സമകാലിക മലയാളം ഡെസ്ക്

​ഗേജിന്റെ ഭാരം കൂടിയതിന് പിന്നാലെ വിമാനക്കമ്പനിയുടെ പിഴ ഒഴിവാക്കാൻ യുവതിയുടെ അതിസാഹസം. ഏഴ് കിലോയാണ് പരമാവധി വിമാനത്തിൽ കയറ്റാവുന്ന ഭാരം. പിഴ ഒഴിവാക്കാൻ അഡ്രിയാന ഒകാമ്പോ എന്ന 19കാരി 5.5 കിലോ വസ്ത്രങ്ങളാണ് ധരിച്ചത്. ഓസ്ട്രേലിയയിലെ മെൽബണിൽ നിന്നും അഡ്‌ലെയ്ഡിലുള്ള വീട്ടിലേക്കുള്ള വിമാനയാത്രയിലാണ് സംഭവം.

അധിക ഭാരത്തിന് പിഴ ചുമത്തുമെന്നായപ്പോൾ യുവതി സ്യൂട്ട്‌കേസിലെ വസ്ത്രങ്ങൾ ഒന്നിനു മേലെ ഒന്നായി ധരിച്ചു. എല്ലാം കൂടി ഇട്ടു കഴിഞ്ഞപ്പോൾ താനൊരു കരടിയെ പോലെ തോന്നിയെന്ന് അഡ്രിയാന പറഞ്ഞു.

എന്നാൽ ഇത്രയൊക്കെ പണിപ്പെട്ടിട്ടും പരിധിയിൽ നിന്നും ഒരു കിലോ കൂടിയോതോടെ യുവതിക്ക് 65 ഡോളർ പിഴ അടയ്‌ക്കേണ്ടി വന്നു. നിയമത്തിൽ വിട്ടുവീഴ്‌ച ചെയ്യാൻ കഴിയില്ലെന്നും യുവതി വളരെ രസകരമായി ആ സാഹചര്യം കൈകാര്യം ചെയ്‌തുവെന്നും ജെറ്റ്സ്റ്റാർ വിമാനക്കമ്പനി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.  

വിമാനത്തിലും യുവതി ഇതേ വേഷത്തിലാണ് ഇരുന്നത്. അഡ്രിയാനയുടെ രൂപം വിമാനത്താവളത്തിലെ എല്ലാവർക്കും കൗതുക കാഴ്‌ചയായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം