ജീവിതം

"അതേ, ഞാൻ ബൈസെക്ഷ്വലാണ്, ഓർമ്മവച്ച കാലം മുതൽ അങ്ങനെതന്നെ"; വെളിപ്പെടുത്തി മിസ് യൂണിവേഴ്‌സ് ഫിലിപ്പീൻസ്  

സമകാലിക മലയാളം ഡെസ്ക്

'തീർച്ചായും ഞാൻ എന്നെ ഒരു ബൈസെക്ഷ്വലായാണ് കാണുന്നത്. എനിക്ക് ഓർമ്മവച്ച കാലം മുതൽ അത് അങ്ങനെതന്നെയാണ്. സൗന്ദര്യത്തിന്റെ എല്ലാ രൂപവും വലുപ്പവും എന്നെ ആകർഷിക്കും', തന്റെ ലൈംഗീകതയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബൈസെക്ഷ്വൽ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിസ് യൂണിവേഴ്‌സ് ഫിലിപ്പീൻസ് 2023 മിഷേൽ മാർക്വസ് ഡി. 

ആൺകുട്ടികളുടെ സ്റ്റൈലിലുള്ള മിഷേലിന്റെ ചെറുപ്പകാലത്തെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ബൈസെക്ഷ്വൽ ആണെന്ന തുറന്നുപറച്ചിൽ. മത്സരത്തിനിടെ ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ അതെല്ലാവരെയും ഞെട്ടിക്കുകയും വിധിനിർണയത്തെ തന്നെ ബാധിക്കുകയും ചെയ്യുമായിരുന്നെന്ന് താൻ കരുതിയതായും മിഷേൽ പറഞ്ഞു. 

വളരെക്കാലമായി എൽജിബിടിക്യൂ കമ്മ്യൂണിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് മിഷേൽ. “എന്റെ സെക്ഷ്വാലിറ്റി വെളിപ്പെടുത്തുന്നതിനു മുൻപുതന്നെ, ഞാൻ പ്രൈഡ് മാർച്ചുകളിൽ പങ്കെടുക്കാറുണ്ട്. കമ്മ്യൂണിറ്റിയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുമുണ്ട്”, മിഷേൽ പറഞ്ഞു. 

സ്വന്തം കഥ പറയാൻ മിഷേൽ ആ​ഗ്രഹിക്കുന്നുണ്ടെങ്കിലും ഇപ്പോൾ പഴയ ഫോട്ടോകൾ പ്രചരിപ്പിച്ചത് ശ്രദ്ധ തിരിക്കാനും താൻ കിരീടത്തിന് യോ​ഗ്യയല്ലെന്ന് തോന്നിപ്പിക്കാനുമുള്ള ദുരുദ്ദേശമാണെന്ന് അവർ പറഞ്ഞു. തന്റെ നേട്ടങ്ങളെ അപകീർത്തിപ്പെടുത്താനും സൗന്ദര്യ റാണിയാകാൻ യോഗ്യയല്ലെന്ന് തോന്നിപ്പിക്കാനുമാണ് പഴയ ഫോട്ടോകൾ പ്രചരിപ്പിക്കുന്നതെന്ന് മിഷേൽ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം