ജീവിതം

20 വര്‍ഷം കാത്തിരുന്നു, അനുയോജ്യനായ വരനെ കിട്ടിയില്ല, യുവതി സ്വന്തമായി വിവാഹം കഴിച്ചു

സമകാലിക മലയാളം ഡെസ്ക്

20 വര്‍ഷം കാത്തിരുന്നിട്ടും അനുയോജ്യനായ വരനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ സ്വന്തമായി വിവാഹം കഴിച്ച് യുവതി. 42കാരിയായ സാറ വില്‍കിന്‍സണ്‍ ആണ് വിചിത്രമായ വിവാഹം ചെയതത്. 

സാറയുടെ വലിയൊരു സ്വപ്‌നമായിരുന്നു വിവാഹ ദിവസം. വിവാഹ വേഷത്തില്‍ അണിഞ്ഞൊരുങ്ങി അതിസുന്ദരിയായ അതിഥികള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ആ ഒരു ദിവസത്തിന് വേണ്ടി 20 വര്‍ഷമായി ശമ്പളത്തില്‍ നിന്നും ചെറിയൊരു തുക എല്ലാ മാസവും സാറ മാറ്റിവെച്ചിരുന്നു.

എന്നാല്‍ അനുയോജ്യനായ വരനെ കിട്ടാതെ വന്നതോടെ ഇനിയും കാത്തിരിക്കാനുള്ള ക്ഷമ സാറക്കുണ്ടായിരുന്നില്ല. ഏതാണ്ട് പത്ത് ലക്ഷം രൂപയാണ് വിവാഹത്തിന് വേണ്ടി സാറ ചെലവാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.

'എന്നെ സംബന്ധിച്ചിടത്തോളം ഇത് അതിമനോഹരമായ ഒരു ദിവസമായിരുന്നു. ഒരുപക്ഷെ ഇതു ഒരു ഔദ്യോഗിക വിവാഹമായിരിക്കില്ല. പക്ഷെ ഇതാണ് എന്റെ വിവാഹം ദിവസം. ഞാന്‍ ആഗ്രഹിക്കുന്നത് യാഥാര്‍ഥ്യമാക്കി. ഈ സന്തോഷം പങ്കിടാന്‍ ഒരു പങ്കാളിയില്ലായിരിക്കും. എന്നു കരുതി ഈ സന്തോഷം ഞാന്‍ എന്തിന് നഷ്ടമാക്കണം. ഇത് ഞാന്‍ എന്റെ വിവാഹത്തിന് വേണ്ടി ഉപയോഗിക്കാന്‍ കരുതി വെച്ച പണമാണ്. അത് ഞാന്‍ ഉപയോഗിച്ചു'- സാറ പറയുന്നു. നിരവധി ആളുകളാണ് സാറയുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

ഡല്‍ഹിക്ക് പിന്നാലെ ജയ്പൂരിലെ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി; വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

'കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ടൊവിനോ ന്യായീകരിക്കുന്നു: സിനിമയോട് കൂറുണ്ടെങ്കിലും യൂട്യൂബിലെങ്കിലും റിലീസ് ചെയ്യൂ'

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ തന്നെ, 1947ല്‍ എന്തുകൊണ്ട് ഇന്ത്യയെ ഹിന്ദു രാജ്യമായി പ്രഖ്യാപിച്ചില്ല?: കങ്കണ റണാവത്ത്

കൊല്‍ക്കത്തയ്ക്ക് പിന്നില്‍ ആരൊക്കെ? രാജസ്ഥാന് 2 കളി നിര്‍ണായകം, ചെന്നൈക്ക് ആര്‍സിബി കടമ്പ