ജീവിതം

നിർത്തിയാൽ സീറ്റുകിട്ടില്ല!, ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറി സ്ത്രീകൾ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

തിക്കും തിരക്കുമില്ലാത്ത മുംബൈ നഗരത്തെ കുറിച്ച് നമ്മള്‍ക്കാര്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. അതിവേഗം സഞ്ചരിക്കുന്ന നഗരത്തിലെ ജനങ്ങള്‍ ഏറെയും ആശ്രയിക്കുന്നത് ലോക്കല്‍ ട്രെയിനുകളെയാണ്. മുംബൈ നഗരത്തിലൂടെ മിനിറ്റുകളുടെ വ്യത്യാസത്തില്‍ തിങ്ങിനിറഞ്ഞ് ഓടുന്ന ലോക്കല്‍ ട്രെയിനുകളുടെ കാഴ്ച അതിദയനീയമാണ്. മണിക്കൂറുകളോളം സീറ്റു കിട്ടാതെ നിന്നു വേണം യാത്ര ചെയ്യാന്‍. സീറ്റ് കിട്ടണം എന്നാണെങ്കിലോ ഓടുന്ന ട്രെയിനില്‍ ചാടിക്കയറണം എന്ന അവസ്ഥയാണ്.

അത്തരത്തിലൊരു വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ട്രെയിന്‍ നിര്‍ത്തുന്നതിന് മുന്‍പ് ലേഡിസ് കംപാര്‍ട്ട്‌മെന്റിലേക്ക് ഓടിക്കയറുന്ന സ്ത്രീകൾ. ഒരേ സമയം അത്ഭുതവും അമ്പരപ്പും തോന്നിപ്പിക്കുന്ന ദൃശ്യങ്ങള്‍. സീറ്റു കിട്ടാനുള്ള വെപ്രാളത്തില്‍ വിദ്യാര്‍ഥിനികളടക്കമുള്ള സ്ത്രീകൾ ട്രെയിനിലേക്ക് സധൈര്യം ചാടിക്കയറുകയാണ്. കയറുന്നതിനിടെ ഒരാള്‍ കാല്‍ തട്ടി കംപാര്‍ട്ട്‌മെന്റില്‍ വീഴുന്നതും വിഡിയോയിൽ കാണാം. ദി സ്‌കിന്‍ ഡോക്ടര്‍ എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നും പങ്കുവെച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് കണ്ടത് ഏതാണ്ട് ഒന്‍പതു ലക്ഷത്തോളം ആളുകളാണ്. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. 

ജീവന്‍ കയ്യില്‍ പിടിച്ചുകൊണ്ടുള്ള യാത്ര അപകടമാണെന്നായിരുന്നു പലരും വിമര്‍ശനം. എന്നാല്‍ ട്രെയിന്‍ നിര്‍ത്തിയാല്‍ ഇരിക്കാന്‍ സീറ്റു പോയിട്ട് അകത്തേക്ക് കാലു കുത്താന്‍ പോലും സ്ഥലം കിട്ടില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. സിനിമയില്‍ കാണുന്ന പോലെ അല്ല യഥാര്‍ഥ മുംബൈയെന്നും അവിടെ ഇനിയും സൗകര്യങ്ങള്‍ വരേണ്ടതുണ്ടെന്നും ഒരാള്‍ കമന്റു ചെയ്തു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത