ജീവിതം

കുരച്ചും ഓരിയിട്ടും പരസ്‌പരം സംസാരിക്കും; തെരുവിൽ ഒത്തുകൂടിയത് നൂറുകണക്കിന് 'നായ മനുഷ്യർ'; കൗതുക കാഴ്‌ച, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ർമനിയുടെ തലസ്ഥാന ന​ഗരമായ ബെർലിനിൽ കഴിഞ്ഞ ദിവസം ഒരു അസ്വഭാവിക ഒത്തുചേരൽ നടന്നു. നായകൾ എന്ന് സ്വയം വിശ്വസിക്കുന്ന നൂറുകണക്കിന് മനുഷ്യന്മാരാണ് ബെർലിനിലെ പോട്സ്ഡാമർ പ്ലാറ്റ്സ് റെയിൽവെ സ്റ്റേഷനിൽ ഒത്തുകൂടിയത്. മാസ്‌ക് ധരിച്ച് നായകളെ പോലെ കുരയ്‌ക്കുകയും ഓരിയിടുകയും ചെയ്‌താണ് ഇവർ പരസ്പരം ആശയവിനിമയം ചെയ്യുന്നത്. വഴിയരികിലെ ഈ കൗതുക കാഴ്ച സോഷ്യൽമീഡിയയിലും വൈറലായി.

സ്വയം നായയാണെന്ന് വിശ്വസിക്കുന്ന ഇത്തരക്കാരെ 'തീറിയൻസ്' എന്നാണ് വിളിക്കുന്നത്. ഇവർക്ക് മനുഷ്യരെക്കാൾ മൃ​ഗങ്ങളായി ജീവിക്കാനാണ് താൽപര്യം. എന്നാൽ മൃ​ഗങ്ങളുടെ മാസ്‌ക്കും അതുപോലെ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവരെ 'ഫൗറീസ്' എന്നാണ് വിളിക്കുന്നതെന്ന് വി​ദ​ഗ്ധർ പറയുന്നു. ഇതു രണ്ടും രണ്ടാണെന്നും എന്നാൽ ചിലപ്പോൾ  'തീറിയൻസ്' 'ഫൗറീസ്' സ്വഭാവവും 'ഫൗറീസ്' 'തീറിയൻസ്' സ്വഭാവവും കാണിക്കാറുണ്ടെന്നും വിദ​ഗ്ധർ പറഞ്ഞു.

വ്യത്യസ്ഥ പ്രതികരണമാണ് വിഡിയോയ്‌ക്ക് താഴെ വരുന്നത്. 'എത്രയും പെട്ടന്ന് ഇവർക്ക് പേ വിഷബാധയ്‌ക്കുള്ള കുത്തിവെപ്പ് കൊടുക്കണം' എന്നായിരുന്നു ഒരാളുടെ കമന്റ്. 'നായകളാണെന്നാണ് ഇവർ സ്വയം വിശ്വസിക്കുന്നതെങ്കിൽ പിന്നെ എന്തിനാണ് മാസ്‌ക് ധരിച്ചിരിക്കുന്നതെന്നായിരുന്നു മറ്റൊരാളുടെ സംശയം. എന്നാൽ കൂട്ടയ്‌മയെ പ്രശംസിച്ചവരും കൂട്ടത്തിലുണ്ട്. ജപ്പാനിൽ 14,000 ഡോളർ വിലമതിക്കുന്ന ഹൈപ്പർ റിയലിസ്റ്റിക് സ്യൂട്ട് വാങ്ങിയതോടെ നായയാകണമെന്ന തന്റെ ആജീവനാന്ത ആ​ഗ്രഹം സഭലമായ ടോക്കോ എന്ന ആളുടെ വാർത്ത അടുത്തിടെയാണ് വൈറലായിരുന്നു. ഈ കൗതുക കൂട്ടായ്‌മയ്‌ക്ക് ഈ വാർത്ത ഒരു പ്രചോദനമായെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'