ജീവിതം

അനുകരിക്കരുത്! രണ്ടര മണിക്കൂർ വ്യായാമം ചെയ്ത് 69കാരൻ കുറച്ചത് 11 കിലോ; റെക്കോർഡ്

സമകാലിക മലയാളം ഡെസ്ക്

റ്റവും വേഗത്തിൽ ശരീരഭാരം കുറച്ചുള്ള ലോക റെക്കോർഡ് നേട്ടം കൈവരിച്ച് റിഷ്യയിൽ നിന്നും 69 കാരൻ. വെറും രണ്ടര മണിക്കൂർ കൊണ്ട് 11 കിലോ ശരീരഭാരമാണ് ബഹാമ ഐഗുബോവ എന്ന വ്യക്തി കുറച്ചത്. 2019 ൽ റഷ്യൻ ബുക്ക്‌സ് ഓഫ് റെക്കോർഡ്‌സിൽ അദ്ദേഹം ഇടം പിടിച്ചിരുന്നു. അന്ന് അഞ്ച് മണിക്കൂർ കൊണ്ട് 9.3 കിലോ ഭാരമാണ് കുറച്ചത്. പുതിയ നേട്ടത്തിലൂടെ സ്വന്തം റെക്കോർഡാണ് അദ്ദേഹം തിരുത്തിയിരിക്കുന്നത്.

മഖച്കലയിൽ സംഘടിപ്പിച്ച 21 കിലോമീറ്റർ ഓട്ടത്തിലൂടെയാണ് ഈ നേട്ടം. എന്നാൽ അദ്ദേഹത്തിന്റെ റെക്കോർഡ് ​ഗിന്നസ് ബുക്ക്‌സ്‌ ഓഫ് റെക്കോർഡ്‌സിൽ രേഖപ്പെടുത്താനാകില്ല. ആളുകൾ അപകടകരമായ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന നിലപാടാണ് ​ഗിന്നസ് വേൾഡ് റെക്കോർഡ്സിനുള്ളത്.

എക്‌സ് പ്ലാറ്റ്‌ഫോമിലെ അദ്ദേഹത്തിന്റെ പരിശീലന വിഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ട്രാക്കിലൂടെ അദ്ദേഹം ഓടുന്നതും വിഡിയോയിൽ കാണാം. ജൂഡോ, സാംബോ, ഗ്രീക്കോ-റോമൻ ഫ്രീസ്റ്റൈൽ ഗുസ്തി എന്നിവയിൽ വിദ​ഗ്ധനാണ് ഐഗുബോവ. 

രണ്ട് മണിക്കൂറിനുള്ളിൽ 11 കിലോ ഭാരം കുറയ്ക്കണമെങ്കിൽ ശരീരത്തിൽ നിന്ന് ദ്രാവകം നീക്കം ചെയ്യേണ്ടതുണ്ട്. ദിവസേനയുള്ള കഠിന വ്യായാമത്തിലൂടെയാകാം അദ്ദേഹം തന്റെ ശരീരം പാകപ്പെടുത്തിയതെന്ന് പോഷകാഹാര വിദഗ്ധനായ ഒക്സാന ലൈസെങ്കോ പറയുന്നു. എന്നാൽ വ്യായാമം ശീലമാക്കാത്ത ഒരാൾ ഒരിക്കലും ഈ സാഹസത്തിന് ഒരുങ്ങരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല