തളങ്കര തൊപ്പി
തളങ്കര തൊപ്പി 
ജീവിതം

കാസർകോടിന്റെ പൈതൃകം; തളങ്കര തൊപ്പികള്‍ ഓർമ്മയാകുന്നു, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: നോമ്പുകാലത്ത് കാസർകോടിന്റെ പൈതൃകം വിളിച്ചോതുന്നത് തളങ്കര തൊപ്പികളിലൂടെയാണ്. 14-ാം നൂറ്റാണ്ടിൽ ഇബ്ൻ ബത്തൂത്തയുടെ രചനകളിൽ പോലും പരാമർശമുള്ള തളങ്കര തൊപ്പികൾക്ക് ആവശ്യക്കാരും ഏറെയാണ്. എന്നാൽ ഇന്ന് ഇവയുടെ നിർമാണ് പ്രതിസന്ധിയിലാണ്.

നിലവിൽ തളങ്കരയിൽ അബ്ദുൾ റഹീം എന്ന ഒരൊറ്റ കരകൗശല വിദഗ്ധൻ മാത്രമാണ് തൊപ്പികൾ നിർമിക്കുന്നത്. എന്നാൽ ഒരു വർഷത്തിലധികമായി അദ്ദേഹവും നിർമാണം നിർത്തിവെച്ചിരിക്കുകയാണ്. മെഷീൻ തൊപ്പികളുടെ വരവും പണിക്ക് ആളുകളെ കിട്ടാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. തളങ്കരയിൽ കുടിൽ വ്യവസായമായിരുന്ന തളങ്കരതൊപ്പി, സർക്കാർ പൈതൃക പട്ടികയിൽ ഇടം നൽകി പരിപോഷിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ലെന്ന് അബ്ദുർ റഹീം പറഞ്ഞു.

നൂറ്റാണ്ടുകൾക്ക് മുമ്പ് തളങ്കരയിലെ അബൂബക്കർ ‍മൗലവിയുടെ നേതൃത്വത്തിലാണ് തൊപ്പി നിർമാണം ആരംഭിക്കുന്നത്. തളങ്കര പ്രദേശത്തെ നിരവധി വീട്ടമ്മമാർ സ്വയംതൊഴിൽ എന്ന നിലയിൽ തൊപ്പി നിർമാണത്തിൽ ഏർപ്പെട്ടിരുന്നു. ഉത്തര ആഫ്രിക്ക, ഒമാൻ, സൗദി അറേബ്യ, ഖത്തർ ‍, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കും തളങ്കരയിലെ ഈ വിശേഷപ്പെട്ട തൊപ്പികൾ കയറ്റിയയച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യത്ത് മുംബൈ, ബംഗളുരു, അഹ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലും തൊപ്പിക്ക് ആവശ്യക്കാരേറെയായിരുന്നു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ തളങ്കര തൊപ്പികളെ ഒമാനി ക്യാപ്സ് എന്നും അറിയപ്പെട്ടു. ശുദ്ധമായ കോട്ടൺ കൊണ്ട് നിർമിച്ചിരുന്ന തൊപ്പികൾക്ക് കട്ടിയുള്ള വശങ്ങളും പേർഷ്യൻ പ്രാർത്ഥന റഗ്ഗുകൾ പോലെയുള്ള ഡിസൈനുകളും ഉണ്ട്.

ഒരു തൊപ്പിക്ക് 15-20 ദിവസത്തെ കൈവേല ആവശ്യമാണ്. മെഷീൻ നിർമിത തൊപ്പിയുടെ വിലയുടെ 5 മടങ്ങ് വിലയാണ് കൈ കൊണ്ട് നിർമിക്കുന്ന തൊപ്പികൾക്ക്. ബേപ്പൂർ ഉരുവും കൊയിലാണ്ടി ഹുക്കയും മാപ്പിള തെയ്യവുമൊക്കെ നാമാവശേഷമായ പോലെ 'തളങ്കര തൊപ്പി'യും ചരിത്രത്താളിൽ മറയുമെന്ന ആശങ്കയാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു