യുവാവിനെ കണ്ടെത്തി സോഷ്യൽമീഡിയ
യുവാവിനെ കണ്ടെത്തി സോഷ്യൽമീഡിയ എക്സ്
ജീവിതം

ഭർത്താവ് ഒരു വർഷം മുൻപ് മുങ്ങി; സഹായം അഭ്യർഥിച്ച് യുവതി ഫെയ്‌സ്‌ബുക്കിൽ, 24 മണിക്കൂറിനുള്ളിൽ യുവാവിനെ കണ്ടെത്തി സോഷ്യൽമീഡിയ

സമകാലിക മലയാളം ഡെസ്ക്

ഭാര്യയെ ഉപേക്ഷിച്ച് ഒരു വർഷമായി മുങ്ങിനടന്ന യുവാവിനെ 24 മണിക്കൂറിനുള്ളിൽ തേടിപിടിച്ച് ഫെയ്‌സ്‌ബുക്ക്. തന്റെയും മക്കളെയും ഉപേക്ഷിച്ചിട്ടു മുങ്ങിയ ഭർത്താവിനെ കണ്ടെത്തിത്തരണമെന്ന് അഭ്യർഥിച്ച് അമേരിക്കക്കാരിയായ ആഷ്ലി മക്ഗുയർ ഫെയ്സ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്. യുവതി രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭിണിയായിട്ടിരിക്കുമ്പോഴാണ് ഭർത്താവ് അവരെ ഉപേക്ഷിച്ച് കടന്നുകളയുന്നത്.

ഫോൺനമ്പറും മാറ്റിയതോടെ ബന്ധപ്പെടാൻ മറ്റ് വഴികളില്ലാതെ പോയി. ഇയാൾ എവിടെയാണ് എന്നതിനെ കുറിച്ച് യുവതിക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് യുവതി സോഷ്യൽ മീഡിയയിൽ ഇയാളെ കണ്ടെത്താൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചത്. ചാൾസ് വിതേഴ്സ് എന്നാണ് യുവതിയുടെ ഭർത്താവിന്റെ പേര്. ഇയാൾ ഒരു ഷെഫ് ആണ്. തന്റെ ഭർത്താവ് ഒരു വർഷമായി തന്നെയും മക്കളെയും അന്വേഷിക്കുകയോ കാണാൻ വരികയോ ചെയ്തിട്ടില്ലെന്ന് യുവതി പോസ്റ്റിൽ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അയാൾക്കൊപ്പം ഇനി ജീവിക്കാൻ ആ​ഗ്രഹമില്ലെന്നും എന്നാൽ വിവാഹമോചനം നേടിയിരുന്നു എങ്കിൽ തനിക്ക് തന്റെ ജീവിതം ജീവിക്കാമായിരുന്നു എന്നാണ് അവർ പറയുന്നത്. അയാളെ കണ്ടെത്താനാവാത്തതു കൊണ്ട് വിവാഹമോചനം നടക്കുന്നില്ല. അതിനുള്ള ഒപ്പുകൾ ഇട്ടാൽ മാത്രം മതി എന്നാണ് യുവതി പറയുന്നത്. എന്നാൽ ഒരടയാളം പോലും അവശേഷിപ്പിക്കാതെ മുങ്ങിയ ഭർത്താവിനെ സോഷ്യൽ മീഡിയ വെറും 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി. അതും യുവതി പോസ്റ്റിൽ അപ്‍ഡേറ്റ് ചെയ്തിട്ടുണ്ട്. ഡേറ്റിം​ഗ് ആപ്പിലാണ് പലരും ഇയാളെ കണ്ടുമുട്ടിയിരുന്നത്.

മറ്റൊരു പോസ്റ്റിൽ സോഷ്യൽമീഡിയയിലൂടെ തന്നെ സഹായിച്ചവർക്ക് നന്ദി പറഞ്ഞ് യുവതി പോസ്റ്റ് ഇട്ടിട്ടുണ്ട്. ഭർത്താവിനെ കണ്ടെത്താനായി എന്നും സഹായിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും യുവതി പോസ്റ്റിൽ പറയുന്നു. തനിക്ക് അയാളെ ഉപദ്രവിക്കണം എന്നൊന്നുമില്ല. ആളെവിടെയുണ്ട് എന്ന് മാത്രം അറിഞ്ഞാൽ മതി. വിവാഹമോചനം കിട്ടിക്കഴിഞ്ഞാൽ തനിക്കും തന്റെ മക്കൾക്കും തങ്ങളുടെ ജീവിതം ജീവിക്കാമല്ലോ എന്നും അവർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

ലാലേട്ടന് പിറന്നാള്‍ സമ്മാനം; കിരീടം പാലം ഇനി വിനോദസഞ്ചാര കേന്ദ്രം

പുറത്തുനിന്നുള്ളത് മാത്രമല്ല, ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും നിങ്ങളെ രോ​ഗിയാക്കാം; മുന്നറിയിപ്പുമായി ഐസിഎംആർ

ആഡംബര കാറിടിച്ച് രണ്ട് പേരെ കൊന്ന സംഭവം; 17 കാരന് സ്റ്റേഷനില്‍ പിസയും ബര്‍ഗറും ബിരിയാണിയും, മദ്യപിക്കുന്ന വീഡിയോ പുറത്ത്

ഫോണ്‍ സ്മൂത്ത് ആയി ഉപയോഗിക്കാം; ഇതാ ഏഴ് ആന്‍ഡ്രോയിഡ് ടിപ്പുകള്‍