പുള്ളിപ്പുലികളെ നേരിട്ട് ഹണി ബാഡ്ജർ
പുള്ളിപ്പുലികളെ നേരിട്ട് ഹണി ബാഡ്ജർ വീഡിയോ സ്ക്രീൻഷോട്ട്
ജീവിതം

'വലിപ്പത്തില്‍ അല്ല കാര്യം', മൂന്ന് പുള്ളിപ്പുലികളെ ഒറ്റയ്ക്ക് നേരിട്ട് ഹണി ബാഡ്ജര്‍; ഒടുവില്‍- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

രണ്ട ഭൂപ്രദേശങ്ങളില്‍ കാണപ്പെടുന്ന സസ്തനികളായ ജീവികളാണ് ഹണി ബാഡ്ജറുകള്‍. സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, മൊറോക്കോയുടെ തെക്കു ഭാഗം തുടങ്ങിയ പ്രദേശങ്ങളിലും ഇവയെ കാണാം. മഴ കൂടുതലുള്ള പ്രദേശങ്ങളില്‍ അപൂര്‍വമായേ ഇവ കാണപ്പെടാറുള്ളൂ. ഇപ്പോള്‍ മൂന്ന് പുള്ളിപ്പുലികളെ ധീരതയോട് കൂടി നേരിട്ട് വിജയിക്കുന്ന ഹണി ബാഡ്ജറിന്റെ ദൃശ്യമാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. ഹണി ബാഡ്ജറിനെ ഇരയാക്കാന്‍ പുള്ളിപ്പുലികള്‍ എല്ലാ തരത്തിലും ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ പ്രത്യാക്രമണത്തിലൂടെ എല്ലാം ശ്രമങ്ങളെയും പരാജയപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. വലിപ്പത്തില്‍ അല്ല കാര്യം, പോരാട്ട വീര്യമാണ് പ്രധാനം എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. ഒടുവില്‍ വിജയശ്രീലാളിതനായി ഹണി ബാഡ്ജര്‍ പുഴ കടന്നുപോകുന്നതാണ് വീഡിയോയുടെ അവസാനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാധാരണയായി ഹണി ബാഡ്ജറുകളെ വന്യജീവികളൊന്നും തന്നെ ആഹാരമാക്കാറില്ല. ഇവരുടെ ശരീരത്തിലെ കട്ടിയേറിയ ചര്‍മവും ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കുന്ന അതിരൂക്ഷമായ ഗന്ധമുള്ള സ്രവവുമാണ് ഇവയില്‍ നിന്ന് മറ്റ് ഇരപിടിയന്‍മാരായ ജീവികളെ അകറ്റുന്നത്. ചര്‍മം കട്ടിയേറിയതും ദൃഢവും പരുപരുത്തതുമായതിനാല്‍ മറ്റു ജീവികളുടെ ആക്രമണത്തില്‍ നിന്ന് അനായാസം രക്ഷപ്പെടാന്‍ ഇവയ്ക്ക് കഴിയാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

കണ്ണിമാങ്ങ മുതൽ തേനൂറും മാമ്പഴം വരെ; പച്ചയോ പഴുത്തതോ ​ഗുണത്തിൽ കേമന്‍?

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍

'സീസണ്‍ മുഴുവന്‍ കളിക്കണം, പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരണ്ട!'