ജീവിതം

'ഒറ്റമുറിയിൽ 12 പേർ, ഞായറാഴ്‌ചയിൽ മത്തി ഫ്രൈയും മോരുകറിയും കെഎഫ് ബിയറും; ജീവിതത്തിൽ കഴിച്ച ഏറ്റവും മികച്ച കോംബോ'

സമകാലിക മലയാളം ഡെസ്ക്

തൊണ്ണൂറുകളിലെ ബെം​ഗളൂരു ജീവിതം അയവിറക്കി ഷെഫ് പിള്ള. ലോകത്തെ മുഴുവൻ തന്റെ രുചി വൈഭവം കൊണ്ട് കയ്യിലെടുത്ത ആളാണ് സുരേഷ് പിള്ള എന്ന മലയാളി. സ്വപ്നം കണ്ട ജീവിതം കഠിനാധ്വാനത്തിലൂടെ നേടിയതിന്റെ തെളിവാണ് ഷെഫ് പിള്ള എന്ന ബ്രാൻഡ്. വിശേഷങ്ങളും പാചക കുറിപ്പുകളുമായി സോഷ്യൽമീഡിയയിൽ‌ എപ്പോഴും സജീവമാണ് ഷെഫ് പിള്ള. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തിൽ ബെം​ഗളൂരുവിലെ ഒറ്റമുറിയിൽ കഴിഞ്ഞത് ഓർത്തെടുക്കുകയാണ് അദ്ദേഹം.

ബെം​ഗളൂരുവിലെ ഒറ്റമുറിയിൽ തങ്ങൾ 12 പേർ ഒന്നിച്ചാണ് കഴിഞ്ഞത്. അതായിരുന്നു ആ ആറ് വർഷം തന്റെ വീടെന്നും ഫെയ്‌സ്ബുക്കിൽ 
പോസ്റ്റ് ചെയ്‌ത കുറിപ്പിൽ അദ്ദേഹം പറഞ്ഞു. അന്നെടുത്ത ഒരു ചിത്രവും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. രാവിലെ എട്ട് മണിക്കാണ് ദിവസം ആരംഭിക്കുക. പുലർച്ചെ ഒരു മണിയോടെ തിരികെയെത്തും. ആഴ്‌ചയിൽ കിട്ടുന്ന ഒരു അവധി ദിവസം ചന്തയിൽ പോയി മത്തി വാങ്ങി വരും.

മത്ത വറുത്തതും പഴയ മോരു കറിയും ചോറും രണ്ട് ബിയറും കുടിച്ച് കിടക്കും. ഇന്ന് 12 പേർ കഴിഞ്ഞിരുന്ന മുറി 5-സ്റ്റാർ സ്യൂട്ടായി. ഇപ്പോൾ ഇഷ്ടമുള്ളതെന്തും കുടിക്കാം, കഴിക്കാം, പാചകം ചെയ്യാം. എന്നാൽ ഞായറാഴ്‌ചയിലെ ആ മോരുക്കറി, മത്തി ഫ്രൈ, കെഎഫ് ബിയർ കോംബോയാണ് ജീവിതത്തിലെ ഏറ്റവും മികച്ചതെന്നും കാരണം അതിന് തന്റെ രക്തത്തിന്റെയും വിയർപ്പിന്റെയും കണ്ണീരിന്റെയും രുചിയുണ്ടെന്നും കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

'18 വർഷം മുൻപ് അഭിനയിച്ച ചിത്രം, മോഹൻലാൽ ചിത്രത്തിന്റെ റീമേക്കെന്ന് പറഞ്ഞു തന്നത് അമ്മ': സുന്ദർ സി

മൂന്ന് വര്‍ഷമായി ഉപയോഗിക്കുന്നില്ലേ?, ജൂണ്‍ ഒന്നിന് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യും; മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്