ഹെൽമറ്റിനുള്ളിൽ പാമ്പ്
ഹെൽമറ്റിനുള്ളിൽ പാമ്പ് ടിവി ദൃശ്യം
ജീവിതം

ഹെല്‍മറ്റിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്; തലയില്‍ വെയ്ക്കും മുന്‍പ് ശ്രദ്ധിക്കുക!- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് അമ്പരപ്പ് ഉളവാക്കുന്നതാണ്. ഇപ്പോള്‍ ഹെല്‍മറ്റിനുള്ളില്‍ ഒളിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വളഞ്ഞിരിക്കുന്ന ഇരുമ്പു വടി ഉപയോഗിച്ചാണ് മൂര്‍ഖന്‍ പാമ്പിനെ പുറത്തെടുക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ഹെല്‍മറ്റിനുള്ളില്‍ ഒന്നും ഇല്ലെന്ന് തോന്നാം.

എന്നാല്‍ വടി ഉപയോഗിച്ച് ഹെല്‍മറ്റിനുള്ളില്‍ ഒന്നാകെ പരതിയപ്പോള്‍ പാമ്പ് പുറത്തുവരുന്നതാണ് ഞെട്ടല്‍ ഉളവാക്കുന്നത്. മൂര്‍ഖന്‍ കുഞ്ഞാണ് പുറത്തുവന്നത്. ഹെല്‍മറ്റ് ഉപയോഗിക്കുന്നതിന് മുന്‍പ് പരിശോധിക്കണമെന്ന മുന്നറിയിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്