പോസ്റ്റർ പതിപ്പിച്ച് ജീവനക്കാരുടെ കൂട്ടരാജി
പോസ്റ്റർ പതിപ്പിച്ച് ജീവനക്കാരുടെ കൂട്ടരാജി ഫെയ്സ്ബുക്ക്
ജീവിതം

ആഴ്ചയിൽ ഏഴ് ദിവസം പണിയെടുത്തിട്ടും അവ​ഗണന; പോസ്റ്റർ പതിപ്പിച്ച് ജീവനക്കാരുടെ കൂട്ടരാജി; സ്റ്റോർ അടച്ചു പൂട്ടി

സമകാലിക മലയാളം ഡെസ്ക്

രു സ്ഥാപനത്തിലെ മുഴുവന്‍ ആളുകളും ഒറ്റക്കെട്ടായി ജോലി നിര്‍ത്തി പോവുക, തുടര്‍ന്ന് ആ സ്ഥാപനം അടച്ചുപൂട്ടുക. കേള്‍ക്കുമ്പോള്‍ അത്ര വിശ്വസനീയമല്ലെങ്കിലും അമേരിക്കയിലെ പ്രശസ്ത വിപണന ശൃഖലയായ ഡോളര്‍ ജനറല്‍ കോപ്പറേഷന്റെ വിസ്‌കോണ്‍സിനിലെ സ്‌റ്റോറിൽ അരങ്ങേറിയ നാടകീയ സംഭവമാണിത്.

സ്‌റ്റോര്‍ മാനേജര്‍ ട്രീന ട്രൈബോലെറ്റ് ഉള്‍പ്പെടെ ഏഴ് ജീവനക്കാരാണ് കൂട്ടരാജി സമര്‍പ്പിച്ച് ഇറങ്ങിപ്പോയത്. സ്‌റ്റോര്‍ ഉടമ ആഴ്ചയില്‍ ഒരു ദിവസം പോലും അവധി നല്‍കിയിരുന്നില്ലെന്നും എത്ര കഠിനമായി ജോലി ചെയ്താലും ഒരിക്കല്‍ പോലും തങ്ങളെ അംഗീകരിക്കാനോ അഭിനന്ദിക്കോനോ ഉടമകള്‍ തയ്യാറായിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് നന്ദി പറഞ്ഞും പിരിഞ്ഞു പോവുകയാണെന്ന് അറിയിച്ചുകൊണ്ടും സ്‌റ്റോറിന്റെ ഗ്ലാസ് ചുവരുകളിൽ പോസ്റ്റര്‍ പതിപ്പിച്ച ശേഷമാണ് ജീവനക്കാര്‍ ജോലിവിട്ടിറങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ നിര്‍ത്തുന്നു, ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് നന്ദി, ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു, നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യും- എന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്.

തങ്ങള്‍ പിരിഞ്ഞു പോകുന്നതിന്റെ കാരണം വ്യക്തമാക്കി മറ്റൊരു പോസ്റ്ററും സ്‌റ്റോറില്‍ പതിപ്പിച്ചിരുന്നു. മൂന്ന് പ്രധാന കാരണങ്ങളാണ് അതില്‍ ജീവനക്കാര്‍ ആരോപിക്കുന്നത്. കൂടുതല്‍ ജോലി, കുറഞ്ഞ ശബളം, അവഗണന എന്നിവയാണത്. മാസങ്ങളോളം പരസ്പരം ആലോചിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജോലിക്കാര്‍ രാജിവച്ച് പോയതിന് പിന്നാലെ സ്ഥാപനം അടച്ചിട്ടെങ്കിലും പെട്ടെന്ന് തന്നെ പുതിയ ആളുകളെ ജോലിക്ക് വച്ച് സ്ഥാപനം തുറന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

മാങ്ങ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം കാര്‍ബൈഡ് വിഷമോ?

ബൂത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പരിശോധന, മുസ്ലീം സ്ത്രീകളുടെ മുഖാവരണം മാറ്റി; മാധവി ലതയ്‌ക്കെതിരെ കേസ്; വീഡിയോ

കാനില്‍ ഇന്ത്യന്‍ വസന്തം, പ്രദര്‍ശനത്തിനെത്തുന്നത് എട്ടു ചിത്രങ്ങള്‍; അഭിമാനമായി കനിയും ദിവ്യപ്രഭയും

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം