കായികം

ഐസിസി പ്രതിനിധിയെ കണ്ടെത്താനുള്ള യോഗത്തില്‍ അയോഗ്യരാക്കപ്പെട്ട മുന്‍ അംഗങ്ങള്‍ പങ്കെടുക്കാനെത്തി; യോഗം മാറ്റിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിലേക്കുള്ള (ഐസിസി) ബിസിസിഐ പ്രതിനിധിയെ കണ്ടെത്താനുള്ള യോഗത്തില്‍ സുപ്രീം കോടതി അയോഗ്യരാക്കിയ മുന്‍അംഗങ്ങള്‍ പങ്കെടുക്കാനെത്തിയതോടെ യോഗം ബുധനാഴ്ചയിലേക്ക് മാറ്റി. ലോധ കമ്മിറ്റി നിര്‍ദേശം പ്രാബല്യത്തില്‍ വരുത്തിയതിന് ശേഷമുള്ള ആദ്യ ബിസിസിഐ യോഗമാണ് മാറ്റിവെച്ചത്.

അയോഗ്യരാക്കപ്പെട്ട ബിസിസിഐ മുന്‍ ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്‍ ടി. സി മാത്യു എന്നിവരാണ് യോഗത്തില്‍ പങ്കൈടുക്കാന്‍ എത്തിയത്. സുപ്രീം കോടതി തീരുമാനിത്തിനു ശേഷമുള്ള നിയമസാധുത പഠിച്ചിട്ട് യോഗം ചേര്‍ന്നാല്‍ മതിയെന്ന ധാരണയില്‍ അംഗങ്ങള്‍ എത്തുകയായിരുന്നു.

സുപ്രീംകോടതിയുടെ അനുമതിയില്ലാതെ ബിസിസിഐ യോഗത്തില്‍ ശ്രീനിവാസന് പങ്കെടുക്കാനാകില്ലെന്ന് ബിസിസിഐ ഇടക്കാല സമിത അധ്യക്ഷന്‍ വിനോദ് റായ് വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം