കായികം

സച്ചിന്‍ ആരാധകരോട് പെരുമാറുന്നത്എങ്ങനെയാണ്; അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഈ വീഡിയോ കണ്ടു നോക്കൂ

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ആരാധകരോട് പെരുമാറുന്നത് എങ്ങനെയാണ്. ഉത്തരം തേടി എവിടെയും പോകേണ്ട. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കില്‍ പേജില്‍ തന്നെ ഇക്കാര്യം വ്യക്തമായി കാണാം.

കാറില്‍ പോകുകയായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറെ ബൈക്കോടിക്കുന്ന രണ്ട് ആരാധകന്‍മാര്‍ കണ്ടപ്പോള്‍ വലിയ താരമല്ലേ ഒരു സെല്‍ഫിയെടുത്തേക്കാമെന്ന് വിചാരിച്ചു. ഹെല്‍മറ്റ് ധരിക്കാതെയാണ് ബൈക്ക് ഓടിക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ട തന്റെ ആരാധകരുടെ കാര്യത്തില്‍ വലിയ ആശങ്കയുള്ള സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സെല്‍ഫിക്കൊപ്പം രണ്ട് ഉപദേശവും കൊടുത്തു. ഇനി ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണമെന്നാണ് ഈ രണ്ട് ആരാധകരോടും സച്ചിന്‍ ഉപദേശിച്ചത്. 

സച്ചിന്റെ ഈ ആരാധക സ്‌നേഹം കണ്ടു ഫെയ്‌സ്ബുക്ക് പേജില്‍ ചറപറ ലൈക്കും കമന്റും ഷെയറും വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും വലിയ താരമായിട്ടു പോലും ഇങ്ങനെയുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന് ആശങ്കയുണ്ടല്ലോ എന്ന് വരെ കമന്റുകളുണ്ട്. ഈ വീഡിയോ പങ്കുവെച്ച ശേഷം ലോകത്തിന് മൊത്തമായിട്ടും സച്ചിന്റെ വക ഉപദേശമുണ്ട്. ഹെല്‍മറ്റില്ലാതെ ആരും ഇരുചക്രവാഹനം ഓടിക്കരുതെന്ന് പറഞ്ഞാണ് വീഡിയോ സച്ചിന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി