കായികം

ശ്രീശാന്തിന്റെ വിലക്ക് നീക്കാനാവില്ലെന്ന് ബിസിസിഐ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവാനന്തവിലക്ക് നീക്കില്ലെന്ന് ബിസിസിഐ. ഇത് സംബന്ധിച്ച്  ബിസിസിഐ നിലപാട് ഹൈക്കോടതിയെ അറിയിച്ചു.  

ശ്രീശാന്തിന്റെ വിലക്ക് നീക്കണ്ടേ പുതിയ സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് ബിസിസിഐയുടെ മറുപടി. മുന്‍ഭരണസമിതിയുടെ തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ഹൈക്കോടതിയെ അറിയിച്ചു. ശ്രീശാന്ത് നല്‍കിയ പുനപരിശോധനാ ഹര്‍ജിയിലാണ്  ബിസിസിഐയുടെ മറുപടി. സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുമതി തേടിയാണ് ശ്രീശാന്ത് പുനപരിശോധനാ ഹര്‍ജി നല്‍കിയത്. 

2013ലെ ഐപിഎല്‍ ആറാം സീസണ്‍ മത്സരത്തിനിടെയാണ് രാജസ്ഥാന്‍ റോയല്‍ താരമായിരുന്ന ശ്രീശാന്തിനെ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ഡല്‍ഹി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി